Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-03-31

നിങ്ങളുടെ ബ്ലോഗിന്റെ കമന്റ്‌ ലിങ്ക്‌ മലയാളത്തിലാക്കാന്‍


നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.എന്നാല്‍ മലയാളത്തിലുള്ള്‌ നമുടെ ബ്ലോഗിന്‌ ഇത്‌ ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്‌?ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്‌

കൂട്ടുകാരെ..ഒന്നുശ്രദ്ധിക്കൂ...ഈ ട്രിക്കുകളൊക്കെ പ്രയോഗിക്കുന്നതിനുമുന്‍പ്‌ നിങ്ങളുടെ ടമ്പ്ലേറ്റ്‌ നിങ്ങളുടെ കംപ്യൂട്ടറിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വെക്കുന്നത്‌ നന്നായിരിക്കും.വേണ്ടിവന്നാല്‍ റീസ്റ്റോര്‍ ചെയ്യാമല്ലോ...



layout-edit html എന്നിങ്ങനെ എത്തുക.Expand Widget Templates എന്ന ചെക്ക്‌ ബോക്സ്‌ ടിക്ക്‌ ചെയ്യുക.ഇനി താഴെക്കാണുന്ന കോഡ്‌ കണ്ടുപിടിക്കുക.(ctrl+f അടിച്ചാല്‍ ഫൈന്‍ഡ്‌ ബോക്സ്‌ കിട്ടും)

<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'><
data:postCommentMsg/></a></p>


ഇനി ആകോഡ്‌ ഇങ്ങനെയാക്കി മാറ്റുക (മലയാളം യുനീകോഡ്‌ ആവണേ...)
<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..</a></p>



ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.

2008-03-30

നിങ്ങളുടെ ബ്ലോഗിലെ സ്ക്രൂഡ്രൈവന്‍ ചിഹ്നം നീക്കാന്‍



നിങ്ങളുടെ ബ്ലോഗിലെ എല്ലാ widget കളുടേയും അടുത്ത്‌ ദാ മുകളില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു ചിഹ്നം കാണാറില്ലേ?നിങ്ങള്‍ പേജ്‌ അലൈയ്മെന്റില്‍ ചെയ്തിരിക്കുന്ന എല്ലാ widgetകളും ഈ ഐക്കണില്‍ ക്ലിക്ക്‌ ചെയ്ത്‌ നമുക്ക്‌ പെട്ടന്ന് എഡിറ്റ്‌ ചെയ്യാം.ലിവന്‍ ഏളൊരു ഉപകാരിയാണെങ്കിലും ബ്ലോഗിന്റെ ഭംഗി കുറക്കുന്നു എന്ന് തോന്നിയാല്‍ ഈ ഐക്കണ്‍ നിങ്ങള്‍ക്ക്‌ മാറ്റാവുന്നതാണ്‌.
layout-Edit HTML എന്നിങ്ങനെ എത്തുക.നോക്കിയാല്‍ ദാ }ഇങ്ങനെയുള്ള രണ്ട്‌ ചിഹ്നത്തിനിടയില്‍ കുറെ കാര്യങ്ങള്‍ (htmlകോഡ്‌) എഴുതിയിരിക്കുന്നത്‌ കാണാം


ഏതെങ്കിലും ഒന്നിന്റെ താഴെ ഇതാ ഈ കോഡും ചേര്‍ക്കുക.













.quickedit {
display:none;
}

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ.....

2008-03-28

പേജ്‌ അലൈയ്‌മന്റ്‌ ബട്ടണ്‍ ബ്ലോഗ്‌ ഹെഡില്‍ വരുത്താന്‍



സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ബ്ലോഗര്‍ ടമ്പ്ലേറ്റില്‍ Header ല്‍ Add a Page Element ബട്ടണ്‍ ഉണ്ടാകാറില്ല.ഇങ്ങനെ ഒരു ഓപ്ക്ഷന്‍ ഉണ്ടെങ്കില്‍ അവിടെ നമുക്ക്‌ പരസ്യങ്ങളോ ചിത്രങ്ങളോ ആഡ്‌ ചെയ്യാന്‍ പറ്റും.Add a Page Element ബട്ടണ്‍ നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റില്‍ വരുത്താന്‍ നിങ്ങളുടെ ടമ്പ്ലേറ്റില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.

ബ്ലോഗില്‍ layout-Edit HTML-ല്‍ എത്തുക.അപ്പോള്‍ കാണുന്ന html Window- യില്‍
<div id='header-wrapper'>
<b:section class='header' id='header' maxwidgets='1' showaddelement='no'>

എന്നത്‌ തിരയുക (ctrl+F അടിച്ചാല്‍ സെര്‍ച്ച്‌ ബോക്സ്‌ കിട്ടും അതില്‍ maxwidgets എന്ന വാക്ക്‌ അടിച്ച്‌ find ബട്ടണ്‍ അമര്‍ത്തിയാല്‍ മതി)
അത്‌ ഇങ്ങനെയാക്കുക
<div id='header-wrapper'>
<b:section class='header' id='header' maxwidgets='3' showaddelement='yes'>

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക .ഇനി നിങ്ങളുടെ പേജ്‌ അലൈമെറ്റില്‍ നോക്കൂ...

2008-03-27

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?

വളരെ എളുപ്പമാണിത്‌.


layout-edit html-ല്‍ എത്തുക
html വിന്‍ഡോയില്‍ #comments-block .comment-footer { എന്ന കോഡ്‌ കണ്ടെത്തുക
(ctrl+F അടിച്ചാല്‍ ഫൈന്‍ഡ്‌ ബോക്സ്‌ വരും)
നിങ്ങളുടേത്‌ Minima template അല്ലെങ്കില്‍ .comment-footer { എന്ന കോഡ്‌ തിരയുക.കോഡ്‌ കണ്ടെത്തിയാല്‍ അതിന്റെ താഴെ ഈ കോഡ്‌ പേസ്റ്റ്‌ ചെയ്യുക

border-bottom:1px dotted $bordercolor;

padding:0 0 1px 0;

വേറൊരു കളറില്‍ കുറച്ചുകൂടി കട്ടിയുള്ള ലൈന്‍ വേണമെങ്കില്‍ മുകളില്‍ തന്ന കോഡിന്‌ പകരം താഴെതരുന്ന കോഡ്‌ ഉപയോഗിക്കുക

border-bottom:2px solid #736AFF;

padding:0 0 1px 0;

ഇത്രയും ചെയ്തുകഴിഞ്ഞാല്‍ Save template എന്ന ബട്ടണ്‍ അമര്‍ത്തുക

ഇനി നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കും

2008-03-19

ഗൂഗിളില്‍ മാത്രം മതിയോ? msn ലും വേണ്ടേ

ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധവും യഹൂവില്‍ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധവും വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.
ഇവിടെ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ നല്‍കുകയേ വേണ്ടൂ

ഗൂഗിളില്‍ മാത്രം മതിയോ? യാഹുവിലും വേണ്ടേ

ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധം വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.ആദ്യം ഇവിടെ ഇനിഗളുടെ ബ്ലോഗിന്റെ അഡ്രസ്‌ പേസ്റ്റ്‌ ചെയ്യുക പിന്നെ യഹൂവില്‍ sign in ചെയ്യുന്നതോടെ നിങ്ങളുടെ ബ്ലോഗ്‌ യാഹുവില്‍ add ആവുന്നു

2008-03-12

ബ്ലോഗ്‌ navbar കാണാതാക്കാന്‍



നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?വളരെയെളുപ്പമാണിത്‌.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.ബ്ലോഗില്‍ layout-edit html -ല്‍ എത്തുകപിന്നെ ദാ ഇവിടെ



താഴെ കാണിക്കുന്ന html code പേസ്റ്റ്‌ ചെയ്യുക.
#navbar-iframe { display: none !important;}
പിന്നെ സേവ്‌ ചെയ്യുക അതോടുകൂടി നമ്മുടെ ബ്ലോഗിന്റെ Navbar കാണാതാവും.ഇത്‌ തിരിച്ചുകൊണ്ടുവരാന്‍ ആ കോഡ്‌ ഡിലീറ്റ്‌ ചെയ്താല്‍ മതി

2008-03-11

നിങ്ങളുടെ ബ്ലോഗില്‍ ആരെല്ലാം വന്നു?

നിങ്ങളുടെ ബ്ലോഗ്‌ വിസിറ്റ്‌ ചെയ്തവരുടെ വിവരങ്ങള്‍, അവര്‍ എത്രനേരം നിങ്ങളുടെ ബ്ലോഗില്‍ തങ്ങി തുടങ്ങി നമ്മുടെ ബ്ലോഗിന്റെ അല്ലങ്കില്‍ വെബ്‌ സൈറ്റിന്റെ ട്രഫിക്‌ തുടങ്ങി എല്ലാവിവരങ്ങളും നമുക്ക്‌ അറിയാന്‍ ഇതാ Google Analytics ആദ്യം ഇവിടെ വന്ന് ലോഗിന്‍ ചെയ്യുക


sign up അമര്‍ത്തുക





വേണ്ട വിവരങ്ങള്‍ നല്‍കുകതുടര്‍ന്ന്‌ നമ്മുടെ പേരും മറ്റും നല്‍കിയ ശേഷം ഗൂഗില്‍ എഗ്രിമന്റ്‌ അക്സപ്റ്റ്‌ ചെയ്യുക.പിന്നെ കിട്ടുന്ന html കോഡ്‌ നമ്മുടെ ബ്ലോഗിന്റെ layout-Page Element-html/javascript -ല്‍ പേസ്റ്റ്‌ ചെയ്യുക

continue നല്‍കുന്നതിനോടുകൂടി നമ്മുടെ ബ്ലോഗിന്റെ status ഗൂഗിള്‍ ട്രാക്ക്‌ ചെയ്യാന്‍ തുടങ്ങും.അത്‌ നമുക്ക്‌ പല റിപ്പോര്‍ട്ടുകളായി കാണാം