Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-27

ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിക്കുന്ന വിധം (Make Text Box)


ചില സൈറ്റുകളിലോ ബ്ലോഗുകളിലോ എത്തുമ്പോള്‍ ആ സൈറ്റിന്റെ പരസ്യം / വിവരങ്ങള്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ആയി കാണിക്കാന്‍ അവര്‍ Link to Our Site എന്ന് എഴുതി ടെക്സ്റ്റ്‌ ബോക്സില്‍ ഒരു html കോഡ്‌ നല്‍കാറുണ്ട്‌

ഇതാ ഒരു ഉദാഹരണം

Link to Our Site

ആ കോഡ്‌ നമ്മള്‍ കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ഉണ്ടാവുകയും അതില്‍ ക്ലിക്ക്‌ ചെയ്യുന്നയാള്‍ അവരുടെ സൈറ്റില്‍ എത്തുകയും ചെയ്യുന്നു..

ഇതിന്റെ ഔട്ട്‌പുട്ട്‌ ഇതാ ഇങ്ങനെ

Time Pass


ഇങ്ങനെ ഒന്ന് നമ്മുടെ ബ്ലോഗിന്റെ പരസ്യമായി നമുക്ക്‌ നിര്‍മ്മിക്കാം.അതിനുമുന്‍പ്‌ ഒന്നുരണ്ട്‌ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്‌.

ആദ്യം ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിക്കുന്ന വിധം.ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിക്കാന്‍ <textarea> പ്രോപ്പര്‍ട്ടിയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌.(നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും ടെക്സ്റ്റ്‌ ബോക്സ്‌ വരുത്തണമെങ്കില്‍ Edit HTML മോഡ്‌ ഒപയോഗിക്കണം)

ഇതാ ഒരു ഉദാഹരണം.

<textarea rows="5" cols="40">
ഇവിടെ ടെക്സ്റ്റ്‌
</textarea>




ഇതിന്റെ ഔട്ട്‌പുട്ട്‌ ഇതാ ഇങ്ങനെ



ഇതിന്റെ rows ഉം cols വും നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റി കൊടുക്കാം.ഈ രണ്ട്‌ അളവും ടെക്സ്റ്റ്‌ ബോക്സിന്റെ അളവാണ്‌.ഇതില്‍ കൂടുതല്‍ ടെക്സ്റ്റ്‌ ഉള്ളപ്പോള്‍ ടെക്സ്റ്റ്ബോക്സിന്റെ സൈഡില്‍ ഒരു സ്ക്രോള്‍ വരുകയും വിസിറ്റര്‍ക്ക്‌ സ്ക്രോള്‍ ചെയ്ത്‌ അത്‌ വായിക്കാവുന്നതുമാണ്‌.ഇനി ടെക്സ്റ്റ്‌ ബോക്സ്‌ വേണമെങ്കില്‍ നമുക്ക്‌ റീഡ്‌ ഒണ്‍ലി ആക്കാം.ഇതാ ഇങ്ങനെ

<textarea rows="2" cols="30" readonly="readonly">
ഇവിടെ ടെക്സ്റ്റ്‌
</textarea>


അതിന്റെ ഔട്‌പുട്ട്‌.




ഇത്‌ യൂസര്‍ക്ക്‌ എഡിറ്റ്‌ ചെയ്യാന്‍ കഴിയില്ല.

(തുടരും)

6 comments:

Luttu പറഞ്ഞു...

Email follow-up

Radhakrishnan Kollemcode പറഞ്ഞു...

പ്രിയപ്പെട്ട ലുട്ടു
വിവരങ്ങള്‍ക്ക് വളരെ നന്ദി.
ഒരു സംശയം ചോദിച്ചൊട്ടെ marquee tag
ഉപയോഗിച്ച് Text മുകളിലോട്ട് scroll ചെയ്യാന്‍ സാധിക്കുമോ?
അല്ലെങ്കില്‍ എന്താണു മറ്റൊരു ഉപായം ?

Unknown പറഞ്ഞു...

good

Charley Koshy പറഞ്ഞു...

priya luttu how to send comments in Malayalam

Luttu പറഞ്ഞു...

@Charley Koshy -യുണീക്കേഡ് മലയാളത്തില്‍ ടൈപ്പ് ചെയ്താല്‍ മതി അത് എങനെയെന്ന് ഇവിടെ http://bloghelpline.cyberjalakam.com/2007/05/3.html

Unknown പറഞ്ഞു...

please help create widget...please

Post Your Comment (പഴയ കമന്റ്‌ ഫോം?)