Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-10-15

ജിമെയില്‍ ഡ്രൈവ്‌ (GMail Drive)


നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്സ്‌ ഒരു ഫയല്‍ സ്റ്റോറേജിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍...!!അതും ഗൂഗിളിന്റെ എല്ലാ സെക്യൂരിറ്റിയോടും കൂടെ.!ഇന്ന് ഗൂഗിള്‍ ഒരു സാധാരണ ഉപഭോക്താവിന്‌ 7GB യോളം സ്പേസ്‌ തരുന്നുണ്ട്‌.(സ്പേസ്‌ നിറയാറാവുമ്പോഴേക്കും അത്‌ കൂട്ടിക്കിട്ടും.പരോക്ഷത്തില്‍ അണ്‍ലിമിറ്റ്‌...!!)ഇത്‌ നമുക്ക്‌ പലവിധത്തില്‍ ഉപയോഗപ്പെടും.അതിന്‌ ഉപയോഗിക്കാവുന്ന ഒരു shell extension ആണ്‌ ജിമെയില്‍ ഡ്രൈവ്‌ (GMail Drive) ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പൂട്ടറിന്റെ Windows Explorer- ല്‍ ഒരു ഡ്രൈവ്‌ നിര്‍മ്മിക്കും.






അതിലേക്ക്‌ നിങ്ങള്‍ക്ക്‌ ഫയലുകള്‍ ഡ്രാഗ്‌ ചെയ്തിടുകയൊ കോപ്പി ചെയ്യുകയോ ചെയ്യാം.അപ്പോള്‍തന്നെ അത്‌ ഒരു അറ്റാച്ച്ഡ്‌ ഇ-മെയിലായി നിങ്ങളുടെ ഇന്‍ബോക്സില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും.പിന്നീട്‌ അത്‌ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാനും പറ്റും.സാധാരണ വിന്‍ഡോസ്‌ ഡ്രൈവുകള്‍ ഉപയോഗിക്കുന്നതുപോലെ ഈ ഡ്രൈവും ഉപയോഗിക്കാം.(ഈ സോഫ്റ്റ്‌വേര്‍ ഗൂഗിളിന്റേതല്ല കേട്ടോ...)





ഇവിടെനിന്നും
ഡൗണ്‍ലോഡ്‌ ചെയ്യാം

10 comments:

ശ്രീ പറഞ്ഞു...

വളരെ നന്ദി.

നിരക്ഷരൻ പറഞ്ഞു...

അത് കലക്കി. അവരുടെ കുറേ സ്ഥലം എനിക്ക് വേണ്ടി പോയതു തന്നെ. നന്ദി മാഷേ...

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

വളരെ നന്ദി മാഷേ...

ചാണക്യന്‍ പറഞ്ഞു...

നന്ദി മാഷെ...

siva // ശിവ പറഞ്ഞു...

നന്ദി....നന്ദി....നന്ദി....

അജ്ഞാതന്‍ പറഞ്ഞു...

ഈ സാധനം ഇപ്പോഴും വര്‍ക്ക് ചെയ്യുമോ? ഞാന്‍ മുന്നൊരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. പിന്നീടത് വര്‍ക്ക് ചെയ്യാതായി. ഗൂഗിള്‍ സെക്യൂരിറ്റി സെറ്റിംഗ് മാറ്റിയതിനാല്‍ കണക്ട് ചെയ്യാന്‍ കഴിയുന്നില്ല എന്ന മെസേജ് വന്നു. സാധനം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു.

Luttu പറഞ്ഞു...

ഇപ്പ്ലോള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്

കിഷോർ‍:Kishor പറഞ്ഞു...

ഉപകാരപ്രദമായ പോസ്റ്റ്.

ഇത് ഗൂഗിള്‍ സോഫ്റ്റ്^വേറാണോ?

Luttu പറഞ്ഞു...

അല്ല കിഷോര്‍

Luttu പറഞ്ഞു...

Rijo

You don't have cookies enabled in your browser.

To enable cookies in Internet Explorer 7 or 8:

1. Click Start > Control Panel. (Note: with Windows XP Classic View, click the Windows Start button > Settings > Control Panel).
2. Double-click the Internet Options icon.
3. Click the Privacy tab.
4. Click the Advanced button.
5. Select the option 'Override automatic cookie handling' under the Cookies section in the Advanced Privacy Settings window.
6. Select the 'Accept' or 'Prompt' option under 'First-party Cookies.'
7. Select the 'Accept' or 'Prompt' option under 'Third-party Cookies.' (Note: if you select the 'Prompt' option, you'll be prompted to click OK every time a website attempts to send you a cookie.)
8. In the Internet Options window, click OK to exit.

To enable cookies in Mozilla Firefox 3.x (PC):

1. Click Tools > Options.
2. Click Privacy in the top panel.
3. Set 'Firefox will': to Use custom settings for history.
4. Check the box next to Accept cookies from sites to enable cookies, or uncheck it to disable them.
5. Click OK.

Post Your Comment (പഴയ കമന്റ്‌ ഫോം?)