Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2010-09-06

ബ്ലോഗിൽ ഓഫീസ് ആപ്ലിക്കേഷൻസ്


ഒരു spreadsheet ആപ്ലിക്കേഷനോ അല്ലങ്കിൽ word ആപ്ലിക്കേഷനോ presentationനോ ബ്ലോഗിലേക്ക്‌ കൊണ്ടുവരണമെങ്കിൽ ഇതാ ഒരു വഴി.


ഓഫ്‌ലൈനായി തയാറാക്കിയതോ ഓൺലൈനായി നിർമ്മിച്ചതോ ആയ ഒരു spreadsheet ആപ്ലിക്കേഷൻ ബ്ലോഗിൽ പ്രദർശിപ്പിക്കുന്ന രീതി ഇവിടെ വിവരിക്കുന്നു. documentsകളും presentationsഉം ഈ രീതിയിൽ നിങ്ങൾക്ക്‌ ബ്ലോഗിൽ കൊണ്ടുവരാവുന്നതാണ്‌.
ആദ്യം Google Docs വന്ന് Sign in ചെയ്യുക.Create New എന്ന ബട്ടൺ അമർത്തി പുതിയ ആപ്ലിക്കേഷൻ നമുക്ക്‌ നിർമ്മിച്ച്‌ സേവ്‌ ചെയ്യാവുന്നതാണ്‌.അല്ലങ്കിൽ നേരത്തെ തയാറാക്കിയ ഒരു ആപ്ലിക്കേഷൻ upload എന്ന ബട്ടൺ അമർത്തി ഇതിലേക്ക്‌ കൊണ്ടുവരാവുന്നതാണ്‌.



പുതിയ ഒരു ഫയൽ നിമ്മിച്ച്‌ സേവ്‌ ചെയ്യുകയോ അല്ലങ്കിൽ അപ്‌ലോഡ്‌ ചെയ്യുകയോ ചെയ്താൽ അത്‌ ഏറ്റവും മുകളിലായി ലിസ്റ്റ്‌ ചെയ്യും.ഇനി അത്‌ സെലക്ട്‌ ചെയ്ത്‌ (ഇടതുവശത്തുള്ള കോളത്തിൽ ടിക്ക്‌ ചെയ്ത്‌) share എന്ന ബട്ടണിൽ അമർത്തി Sharing settingsൽ എത്തുക.അപ്പോൾ കിട്ടുന്ന വിൻഡോയിൽ നിന്ന് നമുക്ക്‌ Permissions മാറ്റം വരുത്താവുന്നതാണ്‌.അത്‌ ഡിഫാൾടായി Private ലായിരിക്കും set ചെതിട്ടുണ്ടാവുക.Change എന്നലിങ്കിൽ അമർത്തി Public on the web എന്ന ഓപ്ക്ഷൻ തിരഞ്ഞെടുത്ത്‌ സേവ്‌ ചെയ്യുക.അതോടൊപ്പം "Paste this link in email or IM" എന്ന ലേബലിൽ ഒരു ലിങ്ക്‌ നമുക്ക്‌ ലഭിക്കും അത്‌ കോപ്പി ചെയ്ത്‌ എടുക്കുക


ഇനി ബ്ലോഗറിൽ പോസ്റ്റിൽ Edit Html എന്ന ടാബിൽ താഴെ തരുന്ന കോഡിനോടൊപ്പം പേസ്റ്റ്‌ ചെയ്യുക
<iframe src ="https://spreadsheets.google.com/ccc?key=0AgmvDM0neMPldGdBdEdVa2FTOFpCNlE2cFF2Yy1JRmc&hl=en" width="100%" height="700">
<p>Your browser does not support this application.</p>
</iframe>

(നീല നിറത്തിൽ കാണുന്ന ഭാഗം വേണമെങ്കിൽ മാറ്റാവുന്നതാണ്‌.ചുവപ്പ്‌ നിറത്തിൽ കാണുന്ന ഭാഗത്ത്‌ കോപ്പി ചെയ്തെടുത്ത ലിങ്ക്‌ ഉപയോഗിക്കുക.)

7 comments:

Unknown പറഞ്ഞു...

പുതിയ അറിവിന്‌ നന്ദി

RHood പറഞ്ഞു...

ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ!!!!!!!!!!!

Unknown പറഞ്ഞു...

Thanks

ബഷീർ പറഞ്ഞു...

ഉപകാര പ്രദമായ ടിപ്സുകളുമായി തിരിച്ചെത്തിയതിൽ വളരെ സന്തോഷം.

ഇത് വളരെ ഉപകാര പ്രദമാണ് ..നന്ദി
ഒന്ന് ടെസ്റ്റ് ചെത് നോക്കട്ടെ :)

ബഷീർ പറഞ്ഞു...

വേഡിലേയോ സ്പ്രെഡ് ഷീറ്റിലെയോ ഒരു ഭാഗം മാത്രം ബ്ലോഗിലേക്ക് കൊണ്ടുവരാൻ വല്ല മാർഗവുണ്ടോ ?

Luttu പറഞ്ഞു...

പറ്റുമായിരിക്കും ബഷീര്‍ നോക്കി പറയാം

പക്ഷേ വേണ്ട ഭാഗം മാത്രം കോപ്പി ചെയ്ത് ഒരു പുതിയ ഫയലായി നിര്‍മ്മിച്ച് അത് പബ്ലീഷ് ചെയ്താല്‍ പോരേ?

ബഷീർ പറഞ്ഞു...

അങ്ങിനെ പറ്റുമെങ്കിൽ അത് വളരെ ഉപകാരപ്രദമായിരിക്കും,

പ്രത്യേകിച്ച് വേർഡ് ഫയലിനകത്തെ ടേബിളും മറ്റും പോസ്റ്റിൽ ഇൻസർട്ട് ചെയ്യാനായാൽ..

ആവശ്യമുള്ള ഭാഗം കോപ്പി ചെയ്ത് ഫയലാക്കി മാറ്റി പോസ്റ്റ് ചെയ്യുന്നതിന്റെ സമയവും ലാഭിയ്ക്കാം. :)

Post Your Comment (പഴയ കമന്റ്‌ ഫോം?)