Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2010-09-16

DISQUS Comments ബ്ലോഗറില്‍


ബ്ലോഗറിന്റെ ഡിഫാള്‍ട്ട്‌ കമന്റിംഗ്‌ സിസ്റ്റമാണ്‌ നാം സാധാരണയായി ഉപയോഗിക്കുന്നത്‌.എന്നാല്‍ വളരെയധികം attractive ഉം ധാരാളം function ഉം ഉള്ള ഒരു commenting system ആണ്‌ DISQUS Comments
നിങ്ങളുടെ ബ്ലോഗിന്റെ ടമ്പ്ലേറ്റിന്‍ ചേര്‍ന്ന ഒരു professional and functional commenting system വേണമെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ അത്‌ നിര്‍മ്മിച്ചെടുക്കാവുന്നതേയുള്ളു

ടംപ്ലേറ്റിന്റേയും ബ്ലോഗിന്റേയും ബക്കപ്പ്‌ എടുക്കുന്നത്‌ നന്നായിരിക്കും
ആദ്യം ഇവിടെ വന്ന് നിങ്ങളുടെ ബ്ലോഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‌കി continue അമര്‍ത്തുക.Settings പേജിലും ഉചിതമായവിധം പ്രതികരിക്കുക. അടുത്ത പേജിലെ Instructions വായിച്ചു മനസിലാക്കി Add Site എന്നു തുടങ്ങുന്ന ബട്ടണില്‍ അമര്‍ത്തുക.

ഉടന്‍ ബ്ലോഗറിന്റെ ലോഗിന്‍ പേജ്‌ തുറന്നു വരും.അവിടെ ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.Select a blog എന്ന കോളത്തില്‍ നിന്ന് ബ്ലോഗ്‌ തിരഞ്ഞെടുക്കുക. തുടന്ന് Add Widget എന്ന ബട്ടണ്‍ അമര്‍ത്തുക.ഇതോടുകൂടി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകും


പഴയ കമന്റുകള്‍ DISQUS കമന്റ്സ് ലേക്ക് കൊണ്ടുവരണമെങ്കില്‍ DISQUS ന്റെ സൈറ്റില്‍ വന്ന്‍ ലോഗിന്‍ ചെയ്ത ശേഷം Tools ടാബിലെ Import/Export എന്ന ഭാഗത്ത് വന്ന ശേഷം Sync your comments with blogger എന്നത്തിനു താഴെയുള്ള Import എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയാകും (കുറച്ചു താമസം എടുക്കുമത്രെ...!!!)
setting ടാബിലെ Customize എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ കമന്റിംഗ് സിസ്ടത്തെ കുടുതല്‍ മനോഹരമാക്കാം ..!!

3 comments:

Pattathil Manikandan പറഞ്ഞു...

ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്, കൂടുതല്‍ അറിയില്ലാ. എങ്കിലും നന്നായിട്ടുണ്ട്.

Jikkumon - Thattukadablog.com പറഞ്ഞു...

good one im using it in http://berlytharangal.com/ and http://thattukadablog.com/

APJ പറഞ്ഞു...

SETTINGSIL customise link illa maashe...

Post Your Comment (പഴയ കമന്റ്‌ ഫോം?)