Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2010-10-21

ഹാക്ക് ചെയ്യപ്പെട്ട ജിമെയിൽ അക്കൌണ്ട് തിരിച്ചെടുക്കാൻ


നിങ്ങളുടെ ഗൂഗിൾ യൂസർനേമും പാസ്വേഡും ചോദിച്ചുകൊണ്ട് ഹാക്കർമാർ അയക്കുന്ന മെയിൽ ഒരുപക്ഷെ നിങ്ങൾ കണ്ടേക്കാം .ഗൂഗിളിന്റെ അക്കൌണ്ട് വെരിഫിക്കേഷൻ എന്നൊക്കെയാണ്‌ അതിൽ ഉണ്ടാവുക.ഗൂഗിളിൽനിന്ന് വന്ന്ത് എന്ന് തോന്നിപ്പിക്കുന്നതരത്തിലായിരിക്കും ആ മെയിൽ...വളരെ വിചിത്രം..!! ധാരാളം കൂട്ടുകാർ ഈ ചതി മനസിലാക്കാതെ അവരുടെ യൂസർനേമും പാസ്വേഡും ആ മൈയിലിന്റെ റിപ്ലേ ആയി അയക്കും....പിന്നീടെന്താ സംഭവിക്കുക എന്നു പറയേണ്ടതില്ലല്ലോ...

അങ്ങനെ ഹാക്ക് ചെയ്യപ്പെട്ട ഇ മെയിൽ ആ മെയിലിന്റെ ശരിയായ ഉടമയ്ക്ക് തിരിച്ചെടുക്കാൻ ഒരു വഴി ഗൂഗിൾ നല്കിയിട്ടുണ്ട്.ഇതാ ആ ലിങ്ക്
https://services.google.com/inquiry/gmail_security1.


ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണെങ്കിലും ഇവിടെ കിടക്കെട്ടെ....ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ....