നെറ്റില്‍ വെറുതെ ചുറ്റികറങ്ങുന്നതിനിടയില്‍ രസകരമായ ഒരു സൈറ്റില്‍ എത്തി.അതിവിടെ വിളമ്പുന്നു (ചിലപ്പോള്‍ ഈ ഭൂമിമലയാളത്തില്‍ ഞാന്‍ മാത്രമേ ഇതുവരെ ഇതറിയാത്തതായി ഉണ്ടാവുള്ളു..!!)നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക് ചെയ്യുക..!! അത് ലഭിച്ചയാള്‍ എപ്പോള്‍ അത് വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു..;എത്രനേരം തുറന്നുവെച്ചു..ഏതുരാജ്യത്തുനിന്ന്...തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.
ആദ്യം ഇവിടെ വന്ന് ഒരു പുതിയ അക്കൗണ്ട് തുടങ്ങുക.അക്കൗണ്ട് ക്രിയേറ്റ് ചെയ്തുകഴിഞ്ഞ് ട്രാക്ക്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇ-മയിലിന്റെ അവസാനം .readnotify.com എന്നുകൂടി കൂട്ടിചേര്‍ക്കുക.
ഉദാ:yourid@yahoo.com.readnotify.com
ആ ഇ-മെയില്‍ അത് ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് ഇ-മെയിലായി ലഭിക്കും
(സൂക്ഷിച്ചോളൂ...കൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ് രക്ഷപെടാന്‍ പറ്റില്ല...)
2008-10-23
നിങ്ങള്‍ അയച്ച ഇ-മെയില്‍ ട്രാക്ക് ചെയ്യാന്‍ (email tracking )
Posted by Luttu at 8:49 AM
Labels: ഇ-മെയില്‍, ടിപ്പുകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 comments:
ലുട്ടു, എനിക്ക് ഇത് പുതിയ അറിവാണ് കെട്ടോ.. വളരെ നന്ദി. ഞാൻ ഒന്ന് നോക്കട്ടേ...
എനിയ്ക്കും പുതിയ അറിവാണ്.
kllalO luttu!!
thanks
എനിക്കും പുതിയ അറിവാണ്.. പരീക്ഷിച്ചുനോക്കണം.
ഇതു വഴി 15 മെസ്സേജുകളുടെ വിവരങ്ങള്‍ മാത്രമെ മാക്സിമം ലഭിക്കു. അതു പോലെ ഇവാലുവേഷന്‍ വേര്ഷന്‍ ആയിരിക്കുകയും ചെയ്യും അതു. കൂടുതല്‍ സര്‍വീസ് വേണമെങ്കില്‍ ക്യാഷ് അടക്കേണ്ടി വരുമ്..:
ലുട്ടു,
ഈ പോസ്റ്റ് എനിക്ക് വളരെ ഉപകാരമായി..
സാബിത്ത്
ലൈവ് മലയാളം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ