പ്രൊഫൈൽ വ്യൂവ്സും ചില കള്ളക്കളികളും എന്ന പേരിൽ ബ്ലോഗർ സുനിൽ പണിക്കർ ഇട്ട പോസ്റ്റാണ് ഈ പോസ്റ്റിന്റെ പ്രചോദനം.പേജ് ഹിറ്റ്സ് കൂടാൻ മേപ്പടിയാൻ "കണ്ട്രോൾ പ്ലസ് ആർ (Ctrl + R) എന്നീ കീ കളിൽ വിരലമർത്തി ഒന്നുരണ്ട് മണിക്കൂർ കമ്പ്യൂട്ടർ ടേബിളിനുമേൽ തല ചായ്ച്ചൊന്നുറങ്ങുക" എന്നാണ് പറഞ്ഞത്.കൈ മടുക്കൂലേ...പകരം ആ പണികൂടി ഒരു ചെറിയ പ്രോഗ്രാം ഉപയോഗിച്ച് ചെയ്യാം.(ഗൂഗിൾ പറഞ്ഞുതന്ന വഴി)ആദ്യം കമ്പൂട്ടറിന്റെ startൽ ക്ലിക്ക് ചെയ്ത് Runഎടുക്കുക. (Win key+R)അടിച്ചാലും മതി) Open Boxൽ notepad എന്നടിക്കുക.നോട്ട്പാഡ് തുറന്നുവരും അതിൽ താഴെ തരുന്ന കോഡ് അടിക്കുക
@echo off
:1
start C:\Progra~1\Intern~1\iexplore.exe "http://www.blogger.com/profile/13025112913719120788"
ping -n 10 127.0.0.1 >nul
taskkill.exe /im iexplore.exe
goto 1
(ചുവപ്പ് അക്ഷരത്തിൽ തന്നിരിക്കുന്ന ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ പ്രോഫൽ അഡ്രസ് കൊടുക്കുക)
ഇനി സേവ് (ctrl+sഅല്ലങ്കിൽ നോട്ട്പഡിന്റെ മുകളിലെ മെനുവിൽ നിന്ന് file-> Save ) അമർത്തുക അടുത്ത ബോക്സിൽ File Nameഎന്നതിനു നേരെ hit.bat എന്ന് നൽകുക(പേര് വേറെ എന്തെങ്കിലും കൊടുക്കാം പക്ഷേ .bat എന്ന് അവസാനം നൽകണം കാരണം ഒരു batch file ആയി ആണ് സേവ് ചെയ്യേണ്ടത്)
ഇപ്പോൾ നിങ്ങളുടെ കമ്പൂട്ടറിൽ പുതുതായി ഒരു ഫയൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത് കാണാം.ആ ഫയലിൽ ഒന്ന് ഡബിൾ ക്ലിക്ക് ചെയ്തു നോക്കൂ
ഒരു മണിക്കൂറിൽ 360 hits കിട്ടും.n 10 എന്നതു മാറ്റി n 5 ആക്കിയാൽ ഹിറ്റ് 720 ആയി മാറുംനിങ്ങളുടെ നെറ്റിന്റെ സ്പീഡിനെ അനുസരിച്ചിരിക്കൂം അതു വേറെ കാര്യം


14 comments:
വാഹ്... ഹ ഹ ഹ ഹ ..
ഈ പണി കലക്കി... നമിച്ചു അണ്ണാ നമിച്ചു.....
ഒന്നു പരീക്ഷിക്കട്ടെ..
എന്റമ്മോ കൊടുകൈ....!!!!
ഞാൻ ഹിറ്റ്.ബാറ്റ് ഡിലിറ്റ് ചെയ്തു. അല്ലെങ്കിൽ എന്റെ ഹിറ്റ് ഇപ്പൊ 5 ലക്ഷം കഴിയും..
പക്ഷെ ഒരു മണിക്കൂറിൽ 360 ഹിറ്റ് എന്നത് വളരെ കുറവാണ്, ctrl + R
ഞെക്കിയിരുന്നാൽ ഒരു മണിക്കൂറുകൊണ്ട് ഒരു ലക്ഷം നേടാം. കാരാണം അതു വളരെ ഫാസ്റ്റായിട്ടാണ് ഓടുന്നത്. ഹിറ്റ് ബാറ്റിന് ഒരു ജർക്കിംഗ് ഉണ്ട്.
ടിപ്സിനു നന്ദി.
ബ്ലോഗറുടെ സ്വന്തം ബ്ലോഗ് തന്നെ "viewblog" ചെയ്യുമ്പോൾ, HITCOUNTER മാറുന്നത് ഒഴിവാക്കാനുള്ള വിദ്യ കൂടി ഒന്നു വിശദമാക്കിയാൽ നന്നായിരുന്നു.
@ സുനിൽ n 10 എന്നതു മാറ്റി n 5 ആക്കിയാൽ ഹിറ്റ് 720 ആയി മാറും
കലക്കന്‍ വിദ്യകളാണല്ലോ ലുട്ടൂസ് !!!
എല്ലാം തരികിടകൾ തന്നെ അല്ലേ !! :)
നടക്കട്ടെ..
ലുട്ടു പുതിയ ബ്ലോഗ് തുടങ്ങിയോ...താങ്കളുടെ പോസ്റ്റുകൾ പലതും ഇവിടെ ഉണ്ടല്ലോ
http://www.computric.co.cc/2010/10/email-tracking.html
പക്ഷേ കുറേ നേരം കഴിയുമ്പോള്‍ ഗൂഗിള്‍ പ്രശ്നമുണ്ടാക്കി Captcha ചോദിച്ചേക്കാം.
@അരുണ്‍
അരുണ്‍ ; അങ്ങനെയൊന്ന് ചോദിച്ചോ?
റിഫ്രഷ് ചെയ്യുമ്പോള്‍ വേഡ് വെരിഫിക്കേഷന്‍ എങ്ങനെ ചോദിക്കും?
ഇത് ലിനക്സ് ഇല ചെയ്യാന്‍ പറ്റോ ?
ഹ ഹ ഹതു കൊള്ളാം!
Packers movers Gurgaon
hai. ippo ith work cheyyunnilla
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ