Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
HTML എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
HTML എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010-09-06

ബ്ലോഗിൽ ഓഫീസ് ആപ്ലിക്കേഷൻസ്


ഒരു spreadsheet ആപ്ലിക്കേഷനോ അല്ലങ്കിൽ word ആപ്ലിക്കേഷനോ presentationനോ ബ്ലോഗിലേക്ക്‌ കൊണ്ടുവരണമെങ്കിൽ ഇതാ ഒരു വഴി.


ഓഫ്‌ലൈനായി തയാറാക്കിയതോ ഓൺലൈനായി നിർമ്മിച്ചതോ ആയ ഒരു spreadsheet ആപ്ലിക്കേഷൻ ബ്ലോഗിൽ പ്രദർശിപ്പിക്കുന്ന രീതി ഇവിടെ വിവരിക്കുന്നു. documentsകളും presentationsഉം ഈ രീതിയിൽ നിങ്ങൾക്ക്‌ ബ്ലോഗിൽ കൊണ്ടുവരാവുന്നതാണ്‌.
ആദ്യം Google Docs വന്ന് Sign in ചെയ്യുക.Create New എന്ന ബട്ടൺ അമർത്തി പുതിയ ആപ്ലിക്കേഷൻ നമുക്ക്‌ നിർമ്മിച്ച്‌ സേവ്‌ ചെയ്യാവുന്നതാണ്‌.അല്ലങ്കിൽ നേരത്തെ തയാറാക്കിയ ഒരു ആപ്ലിക്കേഷൻ upload എന്ന ബട്ടൺ അമർത്തി ഇതിലേക്ക്‌ കൊണ്ടുവരാവുന്നതാണ്‌.



പുതിയ ഒരു ഫയൽ നിമ്മിച്ച്‌ സേവ്‌ ചെയ്യുകയോ അല്ലങ്കിൽ അപ്‌ലോഡ്‌ ചെയ്യുകയോ ചെയ്താൽ അത്‌ ഏറ്റവും മുകളിലായി ലിസ്റ്റ്‌ ചെയ്യും.ഇനി അത്‌ സെലക്ട്‌ ചെയ്ത്‌ (ഇടതുവശത്തുള്ള കോളത്തിൽ ടിക്ക്‌ ചെയ്ത്‌) share എന്ന ബട്ടണിൽ അമർത്തി Sharing settingsൽ എത്തുക.അപ്പോൾ കിട്ടുന്ന വിൻഡോയിൽ നിന്ന് നമുക്ക്‌ Permissions മാറ്റം വരുത്താവുന്നതാണ്‌.അത്‌ ഡിഫാൾടായി Private ലായിരിക്കും set ചെതിട്ടുണ്ടാവുക.Change എന്നലിങ്കിൽ അമർത്തി Public on the web എന്ന ഓപ്ക്ഷൻ തിരഞ്ഞെടുത്ത്‌ സേവ്‌ ചെയ്യുക.അതോടൊപ്പം "Paste this link in email or IM" എന്ന ലേബലിൽ ഒരു ലിങ്ക്‌ നമുക്ക്‌ ലഭിക്കും അത്‌ കോപ്പി ചെയ്ത്‌ എടുക്കുക


ഇനി ബ്ലോഗറിൽ പോസ്റ്റിൽ Edit Html എന്ന ടാബിൽ താഴെ തരുന്ന കോഡിനോടൊപ്പം പേസ്റ്റ്‌ ചെയ്യുക
<iframe src ="https://spreadsheets.google.com/ccc?key=0AgmvDM0neMPldGdBdEdVa2FTOFpCNlE2cFF2Yy1JRmc&hl=en" width="100%" height="700">
<p>Your browser does not support this application.</p>
</iframe>

(നീല നിറത്തിൽ കാണുന്ന ഭാഗം വേണമെങ്കിൽ മാറ്റാവുന്നതാണ്‌.ചുവപ്പ്‌ നിറത്തിൽ കാണുന്ന ഭാഗത്ത്‌ കോപ്പി ചെയ്തെടുത്ത ലിങ്ക്‌ ഉപയോഗിക്കുക.)

2008-12-11

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ widget ആയി ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു ജാവസ്ക്രിപ്റ്റ്‌ ഞാന്‍ എഴുതി.മലയാളത്തില്‍ അവ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഓരോ പ്രവശ്യവും പേജ്‌ റീഫ്രഷ്‌ ആകുമ്പോഴും പഴയതുമാറി പുതിയ ഒന്ന് വരും.

താഴെ തരുന്ന കോഡ്‌ നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Gadget->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ മതി.ഇവ ഓരോദിവസവും ഞാന്‍ അപ്ഡേറ്റ്‌ ചെയ്യുന്നതുമാണ്‌. <script src=" https://ef719594-a-62cb3a1a-s-sites.googlegroups.com/site/manojps/quo.js" type="text/javascript"> </script>

2008-12-10

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ widget ആയി ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു ജാവസ്ക്രിപ്റ്റ്‌ ഞാന്‍ എഴുതി.മലയാളത്തില്‍ അവ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഓരോ പ്രവശ്യവും പേജ്‌ റീഫ്രഷ്‌ ആകുമ്പോഴും പഴയതുമാറി പുതിയ ഒന്ന് വരും.

താഴെ തരുന്ന കോഡ്‌ നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Gadget->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ മതി.ഇവ ഓരോദിവസവും ഞാന്‍ അപ്ഡേറ്റ്‌ ചെയ്യുന്നതുമാണ്‌.


<script src="http://manojps.googlepages.com/quo.js" type="text/javascript">
</script>

2008-10-03

പഴയ കമന്റ്‌ ഫോം

ബ്ലോഗര്‍ അടുത്തകാലത്ത്‌ കൊണ്ടുവന്ന ഒരു Feature ആണല്ലോ Embedded Comment Form.അതില്‍ e-mail subscription for follow up അടുത്തിടെ ബ്ലോഗര്‍ കൊണ്ടുവന്നെങ്കിലും (കമന്റിട്ടശേഷം Subscribe എന്നലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആ പോസ്റ്റിലെ എല്ലാ കമന്റും ഈ-മെയില്‍ വഴി ലഭിക്കും.




എന്നാല്‍ ഇതുവരെ preview ബട്ടണ്‍ കൂട്ടിചേര്‍ത്തിട്ടില്ല.മാത്രമല്ല ചിലപ്പോള്‍ നമ്മളിട്ട കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യാനും പറ്റില്ല.ഈ പ്രശനങ്ങള്‍ കാരണം പഴയ കമന്റ്‌ ഫോം തിരിച്ചുകൊണ്ടുവരാന്‍ Settings->Comments->Comment Form Placement ല്‍ വന്ന് Full page കൊടുത്താല്‍ ചിലപ്പോള്‍ കമന്റ്‌ ഓപ്ക്ഷന്‍ പോലും കാണാതാവും.

എന്നാല്‍ Embedded Comment Form നുപകരം വിസിറ്റര്‍ക്ക്‌ പഴയ ഫോം തിരഞ്ഞെടുക്കാന്‍ പറ്റുന്നതരത്തില്‍ നമ്മുടെ ടമ്പ്ലേറ്റിനെ മാറ്റാന്‍ കഴിയും


ഇതു ചെയ്യുന്നതിനു മുന്‍പ്‌ നിങ്ങളുടെ ടമ്പ്ലേറ്റിന്റെ ഒരു ബാക്കപ്പ്‌ എടുത്തുവെക്കുന്നത്‌ നന്നായിരിക്കും Layout->Edit HTML->Backup / Restore Template എന്നതിനു താഴെ Download Full Template എന്നലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ബാക്കപ്പ്‌ ചെയ്യാവുന്നതാണ്‌.ഇനി വേണ്ടതി നിങ്ങളുടെ ബ്ലോഗിന്റെ IDയാണ്‌.അത്‌ നിങ്ങളുടെ Layoutലോ Settingsലോ വന്ന് അഡ്രസ്ബാറില്‍ നിന്ന് ലഭിക്കുന്നതാണ്‌.ചിത്രം ശ്രദ്ധിക്കുക.

ഇനി html വിന്‍ഡോയിലെ Expand Widget Templates എന്നതില്‍ ടിക്ക്‌ നല്‍കുക.




ഇനി താഴെതരുന്ന കോഡ്‌ തിരയുക.

<div class='comment-form'>

<a name='comment-form'/>

<h3><data:postCommentMsg/></h3>

<p><data:blogCommentMessage/></p>

<iframe allowtransparency='true' expr:src='data:post.commentFormIframeSrc' frameborder='0' height='275' id='comment-editor' scrolling='auto' width='100%'/>
<data:post.iframeColorizer/>
</div>



അത്‌ ഡിലീറ്റ്‌ ചെയ്ത്‌ പകരം താഴെതരുന്ന കോഡ്‌ നല്‍കുക


<div class='comment-form'>

<a name='comment-form'/>

<b>Post Your Comment</b> (പഴയ <a expr:href='&quot;http://www.blogger.com/comment.g?blogID=707079334502450236&amp;amp;postID=&quot; + data:post.id + &quot;&amp;isPopup=true&quot;' rel='nofollow'>കമന്റ്‌ ഫോം</a>?)

<p><data:blogCommentMessage/></p>

<iframe allowtransparency='true' expr:src='data:post.commentFormIframeSrc' frameborder='0' height='275' id='comment-editor' scrolling='auto' width='100%'/>

</div>

(പച്ച നിറത്തില്‍ തന്നിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ ID നല്‍കണം.ചുവപ്പു നിറത്തില്‍ തന്നിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ മാറ്റാവുന്നതാണ്‌)

ഇനി ടംപ്ലേറ്റ്‌ സേവ്‌ ചെയ്യുക.

2008-07-16

സ്ക്രോളിംഗ്‌ ടെക്സ്റ്റ്‌ ബ്ലോഗില്‍

എന്റെ ബ്ലോഗില്‍ ഉപയോഗിച്ചത്‌ കണ്ടിട്ടാവാം ഇതെങ്ങനെയാണ്‌ ചെയ്യുന്നത്‌ എന്ന് പലകൂട്ടുകാരും ചോദിക്കറുണ്ട്‌.വളരെയെളുപ്പമാണിത്‌.

ഉദാഹരണം.


<marquee direction="down" scrollamount="2" height="100px" bgcolor="#ECFA15">

<ul type="circle">

<li><a href="ഇവിടെ പോസിന്റെ /സൈറ്റിന്റെ മുഴുവന്‍ അഡ്രസ്‌" target="_blank">ഇവിടെ ഡിസ്‌പ്ലേ ടെക്സ്റ്റ്‌</a></li>

<li><a href="http://timepassfor.blogspot.com/2008/07/calendar-style-widget-for-your-blog.html" target="_blank">പോസ്റ്റഡ്‌ ഡേറ്റ്‌ കലണ്ടറുപോലെ</a></li>

<li><a href="http://timepassfor.blogspot.com/2008/06/blog-post_30.html" target="_blank">നിങ്ങളുടെ ബ്ലോഗിന്റെ ഐക്കണ്‍</a></li>

</ul>

</marquee>



ഇതിന്റെ ഔട്ട്‌പുട്ട്‌






direction="down" എന്നതിലെ down മാറ്റി "up" ആക്കിയാല്‍ ഇത്‌ മുകളിലേക്ക്‌ നീങ്ങും

bgcolor= എന്നതിനുശ്ശേഷം കാണുന്നത്‌ ബക്ഗ്രൗണ്ട്‌ കളര്‍കോഡാണ്‌ ഇതുവേണമെങ്കില്‍ നിങ്ങള്‍ക്ക്‌ മാറ്റാം.കളര്‍കോഡിതാ ഇവിടെ.
Layout->Add A Page Elements->HTML/JavaScript ലാണ്‌ ഇത്‌ ഉപയോഗിക്കേണ്ടത്‌

2008-07-15

പോസ്റ്റഡ്‌ ഡേറ്റ്‌ കലണ്ടറുപോലെ.(calendar style widget for your blog)

ചില ബ്ലോഗില്‍ പോസ്റ്റിന്റെ മുകളില്‍ പോസ്റ്റ്‌ ചെയ്ത ഡേറ്റ്‌ കലണ്ടറുപോലെ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്‌ കണ്ടിരിക്കും.ഇത്‌ ബ്ലോഗിന്റെ രൂപഭംഗി കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല.




ഇങ്ങനെയൊന്ന് വളരെയെളുപ്പം നിങ്ങള്‍ക്കും.

നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.
Dashboard->Layout->Edit HTML എന്നിങ്ങനെ എത്തുക.Download Full Template എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക.(പേടിക്കേണ്ട ...ഒന്നും സംഭവിക്കില്ല.)





ഇനി ബ്ലോഗിന്റെ settings->Formatting എന്നിങ്ങനെ എത്തുക.അതില്‍ Date Header Format എന്നതിനു നേരെ നിങ്ങളുടെ ബ്ലോഗിന്റെ ഡേറ്റ്‌ ഫോര്‍മാറ്റ്‌ YYYY-MM-DD എന്ന രീതിയിലാക്കുക.(ചിത്രം നോക്കുക) സേവ്‌ ചെയ്യുക.




ഇത്രയും ആയാല്‍ Layout->Edit HTML എന്നിങ്ങനെ എത്തുക.Expand Widget Templates എന്നതില്‍ ടിക്ക്‌ ചെയ്യുക.ഇനി <data:post.dateHeader> എന്നത്‌ തിരയുക(മിക്ക ബ്രൗസറിലും Ctrl+F അടിച്ചാല്‍ Find Box വരും അതില്‍ dateHeader എന്നത്‌ തിരഞ്ഞാല്‍ മതി.)ഇത്‌ മിക്കവാറും headings tags നുള്ളിലായിരിക്കും(ഉദാ: <h2> or <h3> etc.).അതുമാറ്റി അതിനെ <div> ടാഗിനുള്ളിലാക്കണം.അപ്പോള്‍ ആ ലൈന്‍ ഇതാ ഇങ്ങനെയായിരിക്കും.

<div class="date-header"><data:post.dateHeader/></div>




മാറ്റം വരുത്തി കഴിഞ്ഞാല്‍ ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യണം.(നിര്‍ബന്ധമായും)

ഇനി HTML എഡിറ്ററിന്റെ മുകളിലുള്ള </head> ടാഗിന്റെ താഴെ ഇതാ ഈ കോഡ്‌ ചേര്‍ക്കുക.


<!-- calendar widget -->

<script src='http://bloggerbuster.com/scripts/fastinit.js'/>

<script src='http://bloggerbuster.com/scripts/prototype-1.5.0.js'/>

<script src='http://bloggerbuster.com/calendar.js'/>

<link href='http://bloggerbuster.com/calendar.css' rel='stylesheet' type='text/css'/>

<!-- end calendar widget -->



തുടര്‍ന്ന് ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.




ഇതോടുകൂടി നിങ്ങളുടെ ബ്ലോഗിലും alendar widget കാണാം.

2008-05-04

നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോഗുകളില്‍

ചില സൈറ്റിലോ/ബ്ലോഗിലോ നാം എത്തുമ്പോള്‍ ആ സൈറ്റിലെ വിവരങ്ങള്‍ നമ്മുടെ സൈറ്റില്‍ ഒരു Widgets ആയി കാണിക്കാന്‍ അവര്‍ Link to Our Site എന്നെഴുതി ഒരു ടെക്സ്റ്റ്‌ ബോക്സില്‍ കുറച്ച്‌ html കോഡ്‌ നല്‍കാറുണ്ട്‌.ആ കോഡ്‌ നാം കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ഉണ്ടാവുകയും അതില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അവരുടെ സൈറ്റില്‍ എത്തുകയും ചെയ്യുന്നു.ഇതാ ഒരു ഉദാഹരണം







ഇതിന്റെ ഔട്ട്‌ പുട്ട്‌

Time Pass





ഇങ്ങനെ ഒന്ന് നമുക്കും ഉണ്ടാക്കാം

ടെക്സ്റ്റ്‌ ബോക്സ്‌ ഉണ്ടാക്കുന്ന വിധം ഇവിടെ വിവരിച്ചിരുന്നല്ലോ? html കോഡ്‌ ടെക്സ്റ്റായി ഡിസ്‌പ്ലേ ചെയ്യിക്കേണ്ട വിധവും ഇവിടെ വിവരിച്ചിരുന്നു.

ഇനി Widgets ല്‍ കാണിക്കേണ്ട ചിത്രം നിര്‍മ്മിക്കണം.ഫോട്ടോഷോപ്പോ അല്ലങ്കില്‍ മറ്റേതെങ്കിലും ഇമേജ്‌ എഡിറ്റര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ ബ്ലോഗിന്‌ ഒരു ലോഗോ നിര്‍മ്മിക്കുക.മലയാളം ബൂലോകത്ത്‌ ധാരാളം നല്ല ഗ്രാഫിക്സ്‌ ഡിസൈനര്‍മാരുണ്ട്‌.ആരുടെയെങ്കിലും സഹായം തേടൂ...സഹായിക്കാതിരിക്കില്ല.(ഹരി,പേര്‌പേരക്ക,സഹയാത്രികന്‍...etc)

ഇനി ആ ചിത്രം ഏതെങ്കിലും ഇമേജ്‌ ഹോസ്റ്റിംഗ്‌ സൈറ്റുകളില്‍ ഹോസ്റ്റ്‌ ചെയ്യണം.ഇന്റര്‍നെറ്റില്‍ ഇന്ന് ധാരാളം ഇമേജ്‌ ഹോസ്റ്റിം സൈറ്റുകള്‍ ഉണ്ടെങ്കിലും ഞാന്‍ റക്കമന്റ്‌ ചെയ്യുന്നത്‌ photobucket നെയാണ്‌ .വളരെയെളുപ്പം ഫ്രീയായി നമുക്കൊരു അക്കൗണ്ട്‌ നിര്‍മ്മിക്കാവുന്നതെയുള്ളു.അങ്ങനെ അപ്‌ലോഡ്‌ ചെയ്ത ഒരു ചിത്രത്തെ മറ്റു സൈറ്റുകളില്‍ ഉപയോഗിക്കാനായി അവര്‍ ആ ചിത്രത്തിന്റെ url തരും.ആ url പിന്നീട്‌ നമുക്ക്‌ നെറ്റില്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാം.






ടെക്സ്റ്റ്‌ ബോക്സില്‍ കൊടുക്കേണ്ട html കോഡ്‌ ഇതാ


<a href="http://timepassfor.blogspot.com/" target="_blank"><img border="0" alt="Time Pass" width="80" src="http://i260.photobucket.com/albums/ii24/manojps/finish.jpg" height="15"/></a>



ചുവപ്പ്‌ അക്ഷരത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ പേസ്റ്റ്‌ ചെയ്യുക.പച്ച നിറത്തില്‍ കാണുന്ന ഭാഗം മാറ്റി അവിടെ നിങ്ങളുടെ ലോഗോയുടെ അഡ്രസ്‌ കൊടുക്കുക .കറുപ്പ്‌ നിറത്തിലുള്ള ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ ഉപയോഗിക്കുക (തലക്കെട്ട്‌)



ഇനി അതിനെ കണ്‍വര്‍ട്ടിംഗ്‌ രീതി ഉപയോഗിച്ച്‌ കണ്‍വര്‍ട്ട്‌ ചെയ്യുക
ഇനി റീഡ്‌ ഒണ്‍ലിയായി ഒരു ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിച്ച്‌ അതില്‍ കണ്‍വര്‍ട്ട്‌ ചെയ്ത കോഡ്‌ പേസ്റ്റ്‌ ചെയ്യുക.
ഇതാ കോഡ്‌ ഇങ്ങനെ


<textarea rows="3" cols="30" readonly="readonly">
<a href="http://timepassfor.blogspot.com/" target="_blank"><img border="0" alt="Time Pass" width="80" src="http://i260.photobucket.com/albums/ii24/manojps/finish.jpg" height="15"/></a>
</textarea>



ഇനി ആ കോഡ്‌ നിങ്ങളുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കൂ...

2008-04-29

നിങ്ങളുടെ ബ്ലോഗില്‍ HTML കോഡ്‌ ഡിസ്‌പ്ലേ ചെയ്യിക്കാന്‍ (display HTML codes)

നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും html കോഡ്‌ കാണിക്കേണ്ടതായി വന്നിട്ടുണ്ടോ?നിങ്ങള്‍ക്കറിയാവുന്ന ഒരു ട്രിക്ക്‌ ബൂലോകത്തിന്‌ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞാല്‍..!
അതിന്‌ ഒരു വഴിയേ ഉള്ളു; html സാധാരണ ടെക്സ്റ്റായി Encode ചെയ്യുക.അതിന്‌ പല വഴികളുണ്ട്‌.ചില വെബ്ബ്‌ സൈറ്റുകള്‍ അത്‌ നമുക്ക്‌ ഫ്രീയായി Encode ചെയ്ത്‌ തരും ഇതാ അതുപോലൊരു സൈറ്റ്‌.ഇനി അതല്ലങ്കില്‍ - html കോഡ്‌ <(lesser than) അല്ലങ്കില്‍ >(greater than ) പോലുള്ള character റിനുള്ളിലാണ്‌ എഴുതുന്നത്‌.ഇത്തരം ചിഹ്നങ്ങള്‍ മാറ്റിയാല്‍ ബ്രൗസര്‍ അത്‌ ഡിസ്‌പ്ലേ ചെയ്യും. അവ മാറ്റി പകരം ഉപയോഗിക്കേണ്ടവ ഇതാ..





































Result Description Entity Name
non-breaking space &nbsp;
< less than &lt;
> greater than &gt;
& ampersand &amp;
" quotation mark &quot;
' apostrophe &apos; (does not work in IE)