Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-08-21

ഇ-മെയില്‍ ബട്ടണ്‍


നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ക്ക്‌ നിങ്ങള്‍ക്ക്‌ ഇ-മെയില്‍ അയക്കാന്‍ അനുവദിക്കുന്ന മനോഹരമായ ഒരു ലിങ്ക്‌ നിര്‍മ്മിക്കണോ?

Email me



വളരെയെളുപ്പമാണിത്‌.

ലിങ്ക്‌ മാത്രം മതിയെങ്കില്‍ താഴെ തരുന്ന ഫോര്‍മാറ്റ്‌ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ നല്‍കുക


<a href="mailto:abc@gmail.com">send e-mail </a>

ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ഇ-മെയില്‍ അഡ്രസും പച്ച നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ ഡിസ്‌പ്ലേ ടെക്സ്റ്റും ഉപയോഗിക്കുക.മലയാളം യുണീക്കോഡായിരിക്കണം

ഇനി ചിത്രത്തോടൊപ്പം കാണിക്കണമെങ്കിലോ?

ഈ പോസ്റ്റിന്റെ ചുവടെ കുറച്ച്‌ ഇ-മെയില്‍ ഐക്കണുകള്‍ നല്‍കിയിരിക്കുന്നു.അത്‌ നിങ്ങളുടെ കംപ്യൂട്ടറിലേക്ക്‌ സേവ്‌ ചെയ്യുക.ഇനി ആ ചിത്രം ഏതെങ്കിലും ഇമേജ്‌ ഹോസ്റ്റിംഗ്‌സ്‌ സൈറ്റിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുക.അപ്പോള്‍ കിട്ടുന്ന അഡ്രസ്‌‌ ഇതിന്‌ ഉപയോഗിക്കാം.( ഈ പോസ്റ്റിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ആ ചിത്രം ഒരു പുതിയ വിന്‍ഡോയില്‍ തുറന്നു വരും ആ വിന്‍ഡോയുടെ അഡ്രസ്‌ ബാറിലെ അഡ്രസ്‌ കോപ്പി ചെയ്ത്‌ വേണമെങ്കില്‍ ഉപയോഗിക്കാം.)

താഴെ തരുന്ന ഫോര്‍മാറ്റ്‌ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ നല്‍കുക

<a href="mailto:abc@gmail.com"><img src="http://i260.photobucket.com/albums/ii24/manojps/email_18_animated.gif" alt="Email me" width="120" height="57" border="0" /></a>

ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ഇ-മെയി അഡ്രസും പച്ച നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്ത്‌ ചിത്രത്തിന്റെ അഡ്രസും ഉപയോഗിക്കുക



&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 15&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 14&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 13&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 12&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 11Photobucket&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 9&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 8&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 7&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 6&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 5&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 4&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 3&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 2&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 1

2008-08-15

ഇമേജ്‌ ഹോസ്റ്റിംഗ്‌

ഈ സംഗ്രഹം ലഭ്യമല്ല. പോസ്‌റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

2008-08-05

ഗൂഗിളിനോട്‌ പിണങ്ങുന്നതിനുമുന്‍പ്‌

എന്തൊക്കെ ചെയ്താലും ചിലപ്പോള്‍ നമ്മുടെ പോസ്റ്റുള്‍ ഗൂഗിളിലോ മറ്റ്‌ അഗ്രിഗേറ്ററുകളിലോ ലിസ്റ്റ്‌ ചെയ്യപ്പെടുന്നില്ല.ഗൂഗിളിനോട്‌ പിണങ്ങുന്നതിനുമുന്‍പ്‌ നാം ചെയ്യേണ്ടവ.



ആദ്യം ഈ സെറ്റിംഗുകള്‍ ഒക്കെ ഒന്ന് ചെക്കുചെയ്യുക.



Add your Blog to our listings?: YES
Let search engines find your blog?:Yes
Send Pings: YES


ഇനി Time Zone എന്നതിനു നേരെ(GMT+5:30 INDIA STANDARD TIME) എന്നാക്കുക.
(ഇന്ത്യക്ക്‌ പുറത്തുനിന്ന് ബ്ലോഗുന്നവര്‍ അതാതു രാജ്യത്തിന്റെ സമയമാണ്‌ ചേര്‍ക്കേണ്ടത്‌)

ബ്ലോഗിന്റെ തലക്കെട്ട്‌ ഇംഗ്ലീഷിലും കൂടി കൊടുക്കുക(മുഴുവന്‍ ഇംഗ്ലീഷിലായാല്‍ ചിലപ്പോള്‍ വിപരീത ഫലം ചെയ്യും).ഇത്‌ സേര്‍ച്ച്‌ എന്‍ജിനുകള്‍ക്ക്‌ നിങ്ങളുടെ ബ്ലോഗ്‌ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നു



ഇനി ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുക.


തുടര്‍ന്ന് google Webmaster Tools ല്‍ ലോഗിന്‍ ചെയ്തിട്ട്‌ നമ്മുടെ ബ്ലോഗിന്റെ സൈറ്റ്‌ മാപ്പ്‌ ആഡ്‌ ചെയ്യണം.
അതിനായി Dashboard ല്‍ കാണുന്ന നിങ്ങളുടെ ബ്ലോഗിന്റെ Url ല്‍ ക്ലിക്ക്‌ ചെയ്യുക.Sitemaps എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക


Add Sitemap എന്നതില്‍ വന്ന് Add General Web Sitemap എന്നത്‌ സെലക്ട്‌ ചെയ്യുക.ഇനി താഴെക്കൊടുത്തിരിക്കുന്നതി ഏതെങ്കിലും നല്‍കുക


http://yourblogname.blogspot.com/rss.xml

അല്ലങ്കില്‍

http://yourblogname.blogspot.com/atom.xml

(ചുവപ്പ്‌ കളറിലുള്ള ഭാഗത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ .അത്‌ ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകോണ്ട്‌ ബാക്കിമാത്രം ചേര്‍ക്കുക)

ഇനി Add General Web Sitemap എന്ന ബട്ടണ്‍ അമര്‍ത്തുക.


ഇനി ഇതാ ഇതൊന്നു ചെയ്യൂ...



ആയോ?...


ഇതും ഒന്ന് നോക്കൂ..