Enews And Updates
മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-29
നിങ്ങളുടെ ബ്ലോഗില്‍ HTML കോഡ്‌ ഡിസ്‌പ്ലേ ചെയ്യിക്കാന്‍ (display HTML codes)
നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും html കോഡ്‌ കാണിക്കേണ്ടതായി വന്നിട്ടുണ്ടോ?നിങ്ങള്‍ക്കറിയാവുന്ന ഒരു ട്രിക്ക്‌ ബൂലോകത്തിന്‌ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞാല്‍..!
അതിന്‌ ഒരു വഴിയേ ഉള്ളു; html സാധാരണ ടെക്സ്റ്റായി Encode ചെയ്യുക.അതിന്‌ പല വഴികളുണ്ട്‌.ചില വെബ്ബ്‌ സൈറ്റുകള്‍ അത്‌ നമുക്ക്‌ ഫ്രീയായി Encode ചെയ്ത്‌ തരും ഇതാ അതുപോലൊരു സൈറ്റ്‌.ഇനി അതല്ലങ്കില്‍ - html കോഡ്‌ <(lesser than) അല്ലങ്കില്‍ >(greater than ) പോലുള്ള character റിനുള്ളിലാണ്‌ എഴുതുന്നത്‌.ഇത്തരം ചിഹ്നങ്ങള്‍ മാറ്റിയാല്‍ ബ്രൗസര്‍ അത്‌ ഡിസ്‌പ്ലേ ചെയ്യും. അവ മാറ്റി പകരം ഉപയോഗിക്കേണ്ടവ ഇതാ..
Result Description Entity Name
non-breaking space
> greater than >
& ampersand &
" quotation mark "
' apostrophe ' (does not work in IE)
2008-04-27
ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിക്കുന്ന വിധം (Make Text Box)
ചില സൈറ്റുകളിലോ ബ്ലോഗുകളിലോ എത്തുമ്പോള്‍ ആ സൈറ്റിന്റെ പരസ്യം / വിവരങ്ങള്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ആയി കാണിക്കാന്‍ അവര്‍ Link to Our Site എന്ന് എഴുതി ടെക്സ്റ്റ്‌ ബോക്സില്‍ ഒരു html കോഡ്‌ നല്‍കാറുണ്ട്‌
ഇതാ ഒരു ഉദാഹരണം
Link to Our Site
ആ കോഡ്‌ നമ്മള്‍ കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ഉണ്ടാവുകയും അതില്‍ ക്ലിക്ക്‌ ചെയ്യുന്നയാള്‍ അവരുടെ സൈറ്റില്‍ എത്തുകയും ചെയ്യുന്നു..
ഇതിന്റെ ഔട്ട്‌പുട്ട്‌ ഇതാ ഇങ്ങനെ
Time Pass
ഇങ്ങനെ ഒന്ന് നമ്മുടെ ബ്ലോഗിന്റെ പരസ്യമായി നമുക്ക്‌ നിര്‍മ്മിക്കാം.അതിനുമുന്‍പ്‌ ഒന്നുരണ്ട്‌ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്‌.
ആദ്യം ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിക്കുന്ന വിധം.ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിക്കാന്‍ <textarea> പ്രോപ്പര്‍ട്ടിയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌.(നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും ടെക്സ്റ്റ്‌ ബോക്സ്‌ വരുത്തണമെങ്കില്‍ Edit HTML മോഡ്‌ ഒപയോഗിക്കണം)
ഇതാ ഒരു ഉദാഹരണം.
<textarea rows="5" cols="40">
ഇവിടെ ടെക്സ്റ്റ്‌
</textarea>
ഇതിന്റെ ഔട്ട്‌പുട്ട്‌ ഇതാ ഇങ്ങനെ
ഇതിന്റെ rows ഉം cols വും നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റി കൊടുക്കാം.ഈ രണ്ട്‌ അളവും ടെക്സ്റ്റ്‌ ബോക്സിന്റെ അളവാണ്‌.ഇതില്‍ കൂടുതല്‍ ടെക്സ്റ്റ്‌ ഉള്ളപ്പോള്‍ ടെക്സ്റ്റ്ബോക്സിന്റെ സൈഡില്‍ ഒരു സ്ക്രോള്‍ വരുകയും വിസിറ്റര്‍ക്ക്‌ സ്ക്രോള്‍ ചെയ്ത്‌ അത്‌ വായിക്കാവുന്നതുമാണ്‌.ഇനി ടെക്സ്റ്റ്‌ ബോക്സ്‌ വേണമെങ്കില്‍ നമുക്ക്‌ റീഡ്‌ ഒണ്‍ലി ആക്കാം.ഇതാ ഇങ്ങനെ
<textarea rows="2" cols="30" readonly="readonly">
ഇവിടെ ടെക്സ്റ്റ്‌
</textarea>
അതിന്റെ ഔട്‌പുട്ട്‌.
ഇത്‌ യൂസര്‍ക്ക്‌ എഡിറ്റ്‌ ചെയ്യാന്‍ കഴിയില്ല.
(തുടരും)
2008-04-21
'പോസ്റ്റഡ്‌ ബൈ' നിങ്ങളുടെ ഇഷ്ടാനുസരണം(Replace "Posted by")
ബ്ലോഗറില്‍ എല്ലാ ബ്ലോഗിന്റേയും അടിയില്‍ അത്‌ പോസ്റ്റ്‌ ചെയ്ത ആളുടെ പേര്‌ വരാറുണ്ടല്ലോ .അതിന്റെ ഫോര്‍മാറ്റ്‌ സാധാരണയായി Posted by കഴിഞ്ഞ്‌ പോസ്റ്റ്‌ ചെയ്ത ആളുടെ പേര്‍ ഇങ്ങനെയാണ്‌. ഇത്‌ വേണമെങ്കില്‍ നിങ്ങളുടെ ആവശ്യാനുസരണം മാറ്റാം."Posted by" എന്നതിനു പകരം "നിങ്ങളുടെ കൂട്ടുകാരന്‍" എന്നോ "ഒത്തിരി സ്‌നേഹത്തോടെ " എന്നോ അല്ലങ്കില്‍ നിങ്ങളുടെ ഭാവനക്കനുസരിച്ച്‌ മാറ്റിയാല്‍ അത്‌ വായനക്കാര്‍ക്ക്‌ ഒരു പുതിയ അനുഭവം നല്‍കില്ലേ?ഇതാ അതിന്‌ വഴി.ആദ്യം നിങ്ങളൂടെ ടമ്പ്ലേറ്റിന്റെ ഒരു ബാക്കപ്പ്‌ എടുക്കണം.Template -> Edit HTML എന്നിങ്ങനെ എത്തുക.ഇനി Expand Widget Templates എന്നതില്‍ ടിക്ക്‌ ചെയ്യുക.Download Full Template എന്നതില്‍ ക്ലിക്ക്‌ ചെയ്ത്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ടമ്പ്ലേറ്റിന്റെ ഒരു കോപ്പി എടുത്തുവെക്കുകഇനി താഴെയുള്ള html വിന്‍ഡോയില്‍ നിന്ന് താഴെ തരുന്ന കോഡ്‌ തിരയുക.(ctrl+Fഅടിച്ചാല്‍ Find വിന്‍ഡോ വരും അതില്‍ data:top.authorLabel എന്നത്‌ അടിച്ച്‌ തിരഞ്ഞാല്‍ മതി)
<b:if cond='data:top.showAuthor'>
<data:top.authorLabel/> <data:post.author/>
</b:if>
അതില്‍ ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗം ഡിലീറ്റ്‌ ചെയ്ത്‌ നിങ്ങളുടെ വാചകം (മലയാളമാണെങ്കില്‍ യുണീക്കോഡില്‍) ചേര്‍ക്കുക ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.ഇനി നിങ്ങളുടെ ബ്ലോഗ്‌ നോക്കൂ...
2008-04-19
പോസ്റ്റിനോടൊപ്പം സ്ക്രോള്‍ബാര്‍ (Scrollbars within Blog Post)
പോസ്റ്റില്‍ എപ്പോഴെങ്കിലും സ്ക്രോള്‍ബാര്‍(Scrollbars) ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ? ഇതാ അതിനൊരു വഴി..Template -> Edit HTML എന്നിങ്ങനെ എത്തുക .Expand Widget Templates എന്നത്‌ ടിക്ക്‌ ചെയ്യുക.html വിന്‍ഡോയില്‍ ഏകദേശം മുകള്‍ഭാഗത്തായി "}" ഇങ്ങനെയുള്ള ചിഹ്നം ഇട്ട്‌ കുറേ കാര്യങ്ങള്‍ എഴുതിയിരിക്കുന്നതുകാണാം.അതില്‍ ഏതെങ്കിലും ഒന്നിന്റെ താഴെ നമുക്ക്‌ വേണ്ട Scrollbarsന്റെ class കൂട്ടി ചേര്‍ക്കുക.നമ്മുടെ ബ്ലോഗിന്റെ പോസ്റ്റിന്‌ ചേരുന്ന ഒരു കോഡ്‌ ഇതാ
.scrollbox {
height:100px;
width:400px;
overflow:auto;
ഇത്‌ ചേര്‍ത്തുകഴിഞ്ഞാല്‍ ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.ഇനി നിങ്ങള്‍ക്ക്‌ പോസ്റ്റില്‍ Scrollbars വേണ്ടിവരുമ്പോള്‍ വേണ്ട ടെക്സ്റ്റ്‌നോടൊപ്പം താഴെ തരുന്ന കോഡ്‌ ചേര്‍ക്കുക.
ഇവിടെ ടെക്സ്റ്റ്‌.
ഇതാ സാമ്പിള്‍
പോസ്റ്റില്‍ എപ്പോഴെങ്കിലും സ്ക്രോള്‍ബാര്‍(Scrollbars) ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ? ഇതാ അതിനൊരു വഴി..
Template -> Edit HTML എന്നിങ്ങനെ എത്തുക .Expand Widget Templates എന്നത്‌ ടിക്ക്‌ ചെയ്യുക.html വിന്‍ഡോയില്‍ ഏകദേശം മുകള്‍ഭാഗത്തായി " ഇങ്ങനെയുള്ള ചിഹ്നം ഇട്ട്‌ കുറേ കാര്യങ്ങള്‍ എഴുതിയിരിക്കുന്നതുകാണാം.അതില്‍ ഏതെങ്കിലും ഒന്നിന്റെ താഴെ നമുക്ക്‌ വേണ്ട Scrollbarsന്റെ class കൂട്ടി ചേര്‍ക്കുക
2008-04-17
നിങ്ങളുടെ ബ്ലോഗര്‍ ബ്ലോഗിന്റെ പരിമിതികളും മേന്മകളും(limits on Blogger Blog)
ഗൂഗിള്‍ അവരുടെ സേവനങ്ങളില്‍ അധികവും സൗജന്യമായാണ്‌ നല്‍കുന്നത്‌(അല്ലങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്നു).ബ്ലോഗര്‍ അഡ്രസിലുള്ള നിങ്ങളുടെ ബ്ലോഗിന്റെ പരിമിതികളും മേന്മകളും ഇതാ..എല്ലാവര്‍ക്കും അറിയുന്നതാണിതെങ്കിലും വെറുതെ ഒരു പോസ്റ്റ്‌..
1)ബ്ലോഗുകളുടെ എണ്ണം
ബ്ലോഗുകളുടെ എണ്ണത്തില്‍ ഒരു ലിമിറ്റും ഇല്ല.എത്ര ബ്ലോഗുവേണമെങ്കിലും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കാം
2)ബ്ലോഗ്‌ അഡ്രസ്‌
ബ്ലോഗ്‌ അഡ്രസില്‍ 37 അക്ഷരങ്ങളേ ഉപയോഗിക്കാന്‍ കഴിയൂ
3)ബ്ലോഗിന്റെ തലക്കെട്ട്‌
ബ്ലോഗിന്റെ തലക്കെട്ടി (Title)-ന്‌ 90 അക്ഷരങ്ങളേ ഉപയോഗിക്കാന്‍ പറ്റൂ.
4)വിവരണം
ബ്ലോഗിന്റെ വിവരണത്തിന്‌ (Description) 500 അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ പറ്റും
5)പ്രൊഫൈല്‍
നിങ്ങളുടെ യൂസര്‍ പ്രൊഫൈല്‍ പേജില്‍ About Me യില്‍ 1200 അക്ഷരങ്ങള്‍ ഉപയോഗിക്കാം.interests-ലും Favorite Movies-യിലും 2000 അക്ഷരങ്ങള്‍ വീതം ഉപയോഗിക്കാം.
6) ടീം അംഗങ്ങള്
‍എത്ര ആളുകളെ വേണമെങ്കിലും നിങ്ങളുടെ ബ്ലോഗ്‌ ടീമില്‍ ഉള്‍പ്പെടുത്താം .അതിന്‌ നിങ്ങളുടെ ബ്ലോഗിന്റെ Settings -> Permissions ല്‍ നിന്ന് ഇന്‍വെയ്റ്റ്‌ ചെയ്യാവുന്നതാണ്‌.
7)പോസ്റ്റ്‌കളുടെ എണ്ണം
പോസ്റ്റുകളുടെ എണ്ണത്തില്‍ ഒരു ലിമിറ്റും ഇല്ല.(പബ്ലീഷു ചെയ്യുന്നതും Draft ആയി സേവ്‌ ചെയ്യുന്നതും)
8)പോസ്റ്റിന്റെ സൈസ്‌
പോസ്റ്റിന്റെ സൈസില്‍ ലിമിറ്റ്‌ ഇല്ല
9)പേജ്‌ സൈസ്‌
പേജ്‌ സൈസ്‌ 1MB ആയി ലിമിറ്റ്‌ ചെയ്തിട്ടുണ്ട്‌.മെയിന്‍ പേജില്‍ കാണിക്കേണ്ട പോസ്റ്റുകളുടെ എണ്ണം Settings -> Formatting നിന്ന് തിരഞ്ഞെടുത്ത്‌ ഇത്‌ നിയന്ത്രിക്കാം.
10)ചിത്രങ്ങള്‍ വീഡിയോ
പിക്കാസ വെബ്‌ ആല്‍ബം ഒരു യൂസര്‍ക്ക്‌ 1GB സ്ഥലം നല്‍കുന്നു.വീഡിയോ 100MBയോ 10 മിനിട്ടോ ഉള്ള ഫയല്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്ത്‌ ബ്ലോഗില്‍ ഉപയോഗിക്കാം.
11) ബാന്‍ഡ്‌വിഡ്‌ത്‌
ബാന്‍ഡ്‌വിഡ്‌ത്തിന്‌ ഒരു പരിധിയും ഗൂഗിള്‍ നിശ്ചയിച്ചിട്ടില്ല.കോടിക്കണക്കിന്‌ ആളുകള്‍ നിങ്ങളുടെ ബ്ലോഗ്‌ ദിവസവും സന്ദര്‍ശിച്ചാലും ഒരു കുഴപ്പവുമില്ല.എന്നാല്‍ നിങ്ങള്‍ മറ്റൊരു സൈറ്റിലെ സേവനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിച്ചിട്ടുണ്ടങ്കില്‍ ആ സൈറ്റിന്റെ ബാന്‍ഡ്‌വിഡ്‌ത്ത്‌ തീര്‍ന്നുപോയാല്‍ അത്‌ നിങ്ങളുടെ ബ്ലോഗില്‍ ശൂന്യ സ്ഥലം നിര്‍മ്മിക്കും(ഉദാ:വേറൊരു സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്ന ഒരു ചിത്രം നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിച്ചാല്‍ ആ സൈറ്റിന്റെ ബാന്‍ഡ്‌വിഡ്‌ത്ത്‌ തീര്‍ന്നുപോയാല്‍ അത്‌ നിങ്ങളുടെ ബ്ലോഗിനെ ബാധിക്കും)
12)കമന്റുകളുടെ എണ്ണം
നിങ്ങളുടെ ബ്ലോഗിലെ കമന്റുകളുടെ എണ്ണത്തിന്‌ ഒരു പരിധിയും ഇല്ല
13)പരസ്യങ്ങള്
‍ഗൂഗിള്‍ ആഡ്‌ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ഒരു പേജില്‍ താഴെ പറയും പ്രകാരം പരസ്യങ്ങള്‍ നല്‍കാം
മൂന്ന് AdSense for Content Ad
രണ്ട്‌ AdSense for search boxes
മൂന്ന് Link units
മൂന്ന് Product Referral units
2008-04-11
ആനിമേറ്റഡ്‌ ബ്ലോഗ്‌ ഹെഡ്‌ ലൈന്‍ ബാനര്‍ (Headline Animator)
നിങ്ങള്‍ക്ക്‌ ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടോ?അല്ലങ്കില്‍ ഒന്നിലധികം അംഗങ്ങള്‍ ഒരുമിച്ച്‌ ബ്ലോഗുന്ന കൂട്ടുകെട്ടിലെ ഒരാളാണോ നിങ്ങള്‍?എങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഒരു ബ്ലോഗിന്റെ പരസ്യം മറ്റൊരു ബ്ലോഗില്‍ പതിക്കാം.അതും പുതിയ 5 പോസ്റ്റിന്റെ ആനിമേറ്റഡായ ഹെഡ്‌ലൈനടക്കം.ഫീഡ്‌ ബര്‍ണറിനെക്കുറിച്ച്‌ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നല്ലോ?ഫീഡ്‌ ബര്‍ണറില്‍ ലോഗിന്‍ ചെയ്യുക.Publicize എന്ന ടാബില്‍ എത്തുക. അതിലെ Servicesകളില്‍ Headline Animator എന്നതില്‍ എത്തുക.ഇവിടെനിന്ന് നിങ്ങളുടെ ബാനറിനെ നിങ്ങള്‍ക്ക്‌ അണിയിച്ചൊരുക്കവുന്നതാണ്‌.ഇതില്‍ Clickthrough URL എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ പേസ്റ്റ്‌ ചെയ്യുക.Theme എന്ന കോളത്തിലെ Provide your own background എന്നത്‌ സെലകട്‌ ചെയ്താല്‍ നിങ്ങള്‍നിര്‍മ്മിച്ച ഒരു gif ഇമേജ്‌ ഇതിന്റെ ബാക്‌ക്‍ഗ്രൗണ്ടില്‍ ഉപയോഗിക്കവുന്നതാണ്‌.അതിനായി gif ഫോര്‍മാറ്റില്‍ ഒരു ചിത്രം നിര്‍മ്മിക്കുക.ഇതിന്‌ പല സോഫ്റ്റ്വേറുകളും ഇന്ന് ലഭ്യമാണ്‌.ബൂലോകത്തില്‍ ധാരാളം ഗ്രാഫിക്സ്‌ ഡിസൈനര്‍മാരും ഉണ്ടല്ലോ?അവരോട്‌ സഹായം ചോദിച്ച്‌ നോക്കൂ...ഈ ചിത്രം ഏതെങ്കിലും free image hosts- ല്‍ ഹോസ്റ്റ്‌ ചെയ്യുകയോ ഗൂഗിള്‍ പേജ്‌ ക്രിയേറ്റര്‍ or ഗൂഗിള്‍ ഗ്രൂപ്പ്‌ തുടങ്ങിയവയിലോ അപ്‌ലോഡ്‌ ചെയ്യുകയോ ചെയ്യുക.ഇനി ആ image ന്റെ url ഇവിടെ ഉപയോഗിക്കുക.Title എന്ന ഭാഗത്ത്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.മലയാളം സപ്പോര്‍ട്ട്‌ ചെയ്യുന്നില്ലെന്ന് തോന്നുന്നു.ഇനി ഫോണ്ടും മറ്റും നിങ്ങളുടെ ഇഷ്ടാനുസരണമാക്കി Activate എന്ന ബട്ടണ്‍ അമര്‍ത്തുക അപ്പോള്‍ മുകളില്‍ നിങ്ങളുടെ ബാനറിന്റെ പ്രവ്യൂ ലഭിക്കും.അതിനടുത്ത കോളത്തിലെ other തിരഞ്ഞെടുത്ത്‌ Next അമര്‍ത്തിയാല്‍ പുതിയ ഒരു വിന്‍ഡോയില്‍ html code ലഭിക്കും .അത്‌ ബ്ലോഗിന്റെ layout->Add a Page Element->HTML/JavaScript -ല്‍ പേസ്റ്റ്‌ ചെയ്യുക.(മലയാളം ഫോണ്ട്‌ സപ്പോര്‍ട്ട്‌ ചെയ്യാത്തതിനാല്‍ ഹെഡ്‌ ലൈന്‍ മനസിലാവില്ല.
2008-04-10
ഫീഡ്‌ ബര്‍ണര്‍ (Feedburner)
വളരെ പ്രശസ്തമായ ഒരു ഫീഡ്‌ അഗ്രിഗേറ്ററാണ്‌ ഫീഡ്‌ ബര്‍ണര്‍.ഒരു വെബ്ബ്‌ സൈറ്റിലെ/ബ്ലോഗിലെ അപ്ഡേറ്റുകള്‍ സേര്‍ച്ച്‌ എന്‍ജിനുകളില്‍ എത്തിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌.ഇതു കൂടാതെ അവര്‍ തരുന്ന പല സേവനങ്ങളും ഇന്ന് ബ്ലോഗര്‍മാര്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്‌.(Ex:email subscribe,FeedCount Chicklet etc)വളരെയെളുപ്പത്തില്‍ ഇതാ ഇവിടെ നിന്ന് നിങ്ങളുടെ ബ്ലോഗിന്‌ ഒരു ഫീഡ്‌ നീമ്മിക്കവുന്നതേയുള്ളു.ഫീഡ്‌ നിര്‍മ്മിച്ച്‌ കഴിഞ്ഞാല്‍ ആ ഫീഡ്‌ അഡ്രസ്‌ നിങ്ങളുടെ ബ്ലോഗിന്റെ Settings -> Site Feed എന്ന കോളത്തില്‍ പേസ്റ്റ്‌ ചെയ്യുക.പിന്നീട്‌ നിങ്ങളുടെ വിസിറ്റര്‍മാര്‍ ആരെങ്കിലും നിങ്ങളുടെ ബ്ലോഗിലെ "Subscribe to: Posts (Atom)? എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ബ്രസര്‍ നിങ്ങളുടെ ഫീഡിലേക്ക്‌ റീഡയറക്ട്‌ ചെയ്യും.Feedburner തരുന്ന ചില സേവനങ്ങളേക്കുറിച്ച്‌ വരും അധ്യായങ്ങളില്‍ കാണാം
2008-04-07
ബ്ലോഗ്‌ ഉടമയുടെ കമന്റ്‌ വേറൊരു സ്റ്റയില്‍
ബ്ലോഗില്‍ നിങ്ങള്‍ക്ക്‌ കിട്ടുന്ന കമന്റിന്‌ മറുപടി എഴുതാറുണ്ടോ? മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗര്‍മാരും തങ്ങള്‍ക്ക്‌ കിട്ടുന്ന കമന്റിന്‌ മറുപടി എഴുതാറുണ്ട്‌.അത്‌ ഒരു പക്ഷേ നന്ദി പ്രകടനമാവാം,അല്ലങ്കില്‍ വിസിറ്റര്‍മാര്‍ ചോദിച്ച ഏതെങ്കിലും ചോദ്യത്തിനുള്ള മറുപടിയാവാം.അങ്ങനെ നിങ്ങള്‍ നല്‍കുന്ന മറുപടി വേറൊരു ഫോര്‍മാറ്റിലായാല്‍ അത്‌ മറ്റുള്ള കമന്റില്‍ നിന്ന് വേര്‍തിരിച്ച്‌ കാണാം.ഇങ്ങനെയാക്കാന്‍ നിങ്ങളുടെ ബ്ലോഗിലെ ടംപ്ലേറ്റില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
ആദ്യം നിങ്ങളുടെ ടംപ്ലേറ്റിന്റെ ഒരു ബാക്കപ്പ്‌ എടുക്കണം.അതിന്‌ layout - Edit HTML എന്നിങ്ങനെ എത്തുക.ഇവിടെനിന്ന് നിങ്ങളുടെ ബ്ലോഗിന്റെ ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച്‌ വെയ്ക്കവുന്നതാണ്‌.
ഇനി Expand Widget Templates എന്ന ചെക്ക്‌ ബോക്സില്‍ ടിക്ക്‌ നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ്‌ തിരയുക.
<b:loop values='data:post.comments' var='comment'>
<b:if cond='data:comment.authorUrl'>
<data:comment.author/>
<b:else/>
<data:comment.author/>
</b:if>
<data:commentPostedByMsg/>
<b:if cond='data:comment.author == data:post.author'>
<data:comment.body/>
<b:else/>
<b:if cond='data:comment.isDeleted'>
<data:comment.body/>
<b:else/>
<data:comment.body/>
</b:if>
</b:if>
<data:comment.timestamp/>
<b:include data='comment' name='commentDeleteIcon'/>
</b:loop>
ചുവന്ന അക്ഷരത്തില്‍ കാണിച്ചിരിക്കുന്ന കോഡ്‌ കൂട്ടിചേര്‍ക്കുക.
തുടര്‍ന്ന് നിങ്ങളുടെ കമന്റ്‌ സ്റ്റെയില്‍ നിര്‍മ്മിക്കുകയാണ്‌ വേണ്ടത്‌.നിങ്ങള്‍ Minima template ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഈ കോഡ്‌ തിരയുക
#comments-block .comment-body {
margin:.25em 0 0;
#comments-block .comment-body p {
margin:0 0 .75em;
മറ്റു templateകള്‍ ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഈ കോഡ്‌ തിരയുക.(ടംപ്ലേറ്റ്‌ മാറുന്നതിനനുസരിച്ച്‌ ചെറിയ വ്യത്യാസങ്ങളുണ്ടാവാം)
.comment-body {
margin:0 0 1.25em;
padding:0 0 0 20px;
.comment-body p {
margin:0 0 .5em;
ചുവന്ന അക്ഷരത്തില്‍ കാണിച്ചിരിക്കുന്ന കോഡ്‌ കൂട്ടിചേര്‍ക്കുക.
#comments-block .comment-body {
margin:.25em 0 0;
#comments-block .comment-body p {
margin:0 0 .75em;
.blog-author-comment {
margin:.25em 0 0;
.blog-author-comment p {
margin:0 0 .75em;
padding:5px 10px;
border:1px dotted #254117;
background:#C3FDB8;
ഇതില്‍ border എന്നതിനു നേരെ ബോര്‍ഡറിന്റെ വലിപ്പവും കളറും ആണ്‌ ചേര്‍ത്തിരിക്കുന്നത്‌.background എന്നതിനു നേരെ ബാക്ഗ്രൗന്‍ഡ്‌ കളറും.ഇത്‌ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്‌ മാറ്റാം.കളര്‍ ചാര്‍ട്ട്‌ ഇവിടെ
ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തുനോക്കൂ.ഇതാ ഇതുപോലെ നിങ്ങളുടെ കമന്റ്‌ കാണാം.
ഇനി,നിങ്ങളുടെ കമന്റിലെ ടെക്സ്റ്റ്‌ കളര്‍ മാറ്റി ഇറ്റാലിക്സില്‍ കാണണമെങ്കിലോ?
മുകളില്‍ കാണിച്ചിരിക്കുന്ന രീതിതന്നെ ചെയ്യുക ,ചെറിയ ഒരു മാറ്റം മാത്രം.
.comment-body {
margin:0 0 1.25em;
padding:0 0 0 20px;
.comment-body p {
margin:0 0 .5em;
.blog-author-comment {
margin:0 0 1.25em;
padding:0 0 0 20px;
.blog-author-comment p {
margin:0 0 .5em;
padding:0 0 0 20px;
color:#F6358A;
font-style: italic;
ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തുനോക്കൂ
2008-04-04
ബ്ലോഗിലെ ലേബല്‍ ഓട്ടോ കൗണ്ട്‌ ഒഴിവാക്കാന്‍
ആകാശത്തിനു കീഴില്‍ എന്തിനേക്കുറിച്ചും ബ്ലോഗ്‌ എഴുതുന്നവരുണ്ട്‌.ഒരു പ്രത്യേക മേഖലയിലെ പല വിഷയങ്ങളെക്കുറിച്ചും ബ്ലോഗ്‌ എഴുതുന്നവരുമുണ്ട്‌.അതില്‍ ഓരോ വിഷയങ്ങളും പ്രത്യേകം ലേബല്‍ നല്‍കി വേര്‍തിരിച്ചാല്‍ വിസിറ്റേഴ്‌സിന്‌ എളുപ്പമാകും എന്ന് മാത്രമല്ല ബ്ലോഗിന്‍ ഒരു അടുക്കു ചിട്ടയും ഭംഗിയുമാകും.
ഇങ്ങനെ നിങ്ങളുടെ ബ്ലോഗില്‍ ലേബല്‍ നല്‍കിയാല്‍ ആ ലേബലിനു താഴെ എത്ര പോസ്റ്റുകളുണ്ടെന്ന് ഒരു ബ്രാക്കറ്റില്‍ നല്‍കിയിരിക്കും
നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ അത്‌ റിമൂവ്‌ ചെയ്യാവുന്നതാണ്‌
layuot -Edit HTML എന്നിങ്ങനെ എത്തുക. Expand Widget Templates എന്നതില്‍ ടിക്ക്‌ നല്‍കുക.ഇനി താഴെ തരുന്ന കോഡ്‌ കണ്ടുപിടിക്കുക.
<b:else/>  <data:label.name/>  </b:if> (<data:label.count/>)
</b:loop>
ചുവപ്പ്‌ നിറത്തില്‍ തന്നിരിക്കുന്ന ലൈന്‍ ഡിലീറ്റ്‌ ചെയ്യുക.ഇനി ടംപ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ.
2008-04-03
നിങ്ങളുടെ ബ്ലോഗിന്റെ സൈറ്റ്‌ മാപ്പ്‌ യാഹൂവില്‍ ആഡ്‌ ചെയ്യാന്‍
ഗൂഗിള്‍ പോലെ പ്രശസ്തമായ ഒരു സേര്‍ച്ച്‌ എന്‍ജിനാണല്ലോ യാഹൂ (http://www.yahoo.com/ ഇന്‍ഡക്സില്‍ നിങ്ങളുടെ സൈറ്റ്‌ മാപ്പ്‌ ആഡ്‌ ചെയ്യുന്ന വിധം ഇതാ.
ആദ്യം ഇതാ യാഹൂവിന്റെ url സബ്‌മിറ്റ്‌ പേജ്‌.ഇവിടെ വന്ന് Submit Your Site for Freeഎന്നതില്‍ ക്ലിക്കുക.ഇനി യാഹൂവില്‍ log in ചെയ്യണം.നിങ്ങള്‍ക്ക്‌ യാഹൂവില്‍ അകൗണ്ട്‌ ഇല്ലങ്കില്‍ sign up ചെയ്യാവുന്നതാണ്‌.ഇത്‌ തികച്ചും ഫ്രീയാണ്‌.അക്കൗണ്ട്‌ ഉണ്ടാക്കി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ഇതാ ഈ സ്ക്രീനില്‍ Submit Site Feed എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഫീഡ്‌ അടിച്ച്‌ കൊടുക്കുക.
ഇവിടെ നിങ്ങള്‍ സ്വയം നിര്‍മ്മിച്ച ഫീഡോ അല്ലങ്കില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട്‌ ഫീഡോ ഉപയോഗിക്കാം
നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട്‌ ഫീഡ്‌ ചുവടെ:-
http://YOURBLOGNAME.blogspot.com/rss.xml
അല്ലങ്കില്‍
http://YOURBLOGNAME.blogspot.com/atom.xml
(YOURBLOGNAME എന്നസ്ഥലത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ ചേര്‍ക്കുക)
സബ്മിറ്റ്‌ ചെയ്തുകഴിഞ്ഞാല്‍ Authentication എന്ന ബട്ടണില്‍ ക്ലിക്കുക.
ഈ ബ്ലോഗിന്റെ ownership യാഹൂ ചെക്ക്‌ ചെയ്യും.
ഇതിനായി 2 രീതിയുണ്ട്‌.blogspot.com ന്റെ റൂട്ട്‌ ഡയറക്ടറിയിലേക്ക്‌ verification file അപ്‌ലോഡ്‌ ചെയ്യാന്‍ blogger.com അനുവദിക്കില്ല അതിനാല്‍ ഒന്നാമത്തെ രീതി നമുക്ക്‌ പറ്റില്ല.അടുത്തത്‌ അവര്‍ തരുന്ന META tag നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുക എന്നതാണ്‌. താഴെക്കാണുന്ന html code കോപ്പി ചെയ്യുക.ഇനി നിങ്ങളുടെ ബ്ലോഗിന്റെ layout-Edit HTML എന്നിങ്ങനെ എത്തുക.അതില്‍ ആദ്യ നു താഴെ META Tag പേസ്റ്റ്‌ ചെയ്യുക.ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.യാഹൂവിലെത്തി Ready to Authenticate എന്ന ബട്ടണ്‍ അമര്‍ത്തുക.Your site is pending authentication. എന്ന ഒരു നോട്ടീസ്‌ നിങ്ങള്‍ക്ക്‌ ലഭിക്കും .ഇതോടുകൂടി നിങ്ങളുടെ ബ്ലോഗിന്റെ സൈറ്റ്‌ മാപ്പ്‌ യാഹൂവില്‍ ഇന്‍ഡക്സ്‌ ചെയ്തുകഴിഞ്ഞു.
ഗൂഗിളില്‍ ഇത്‌ എങ്ങനെയെന്ന് ഇവിടെ
2008-04-02
ബ്ലോഗില്‍ എല്ലാ പോസ്റ്റിലും നിശ്ചിത ടെക്സ്റ്റ്‌
നിങ്ങളുടെ എല്ലാ പോസ്റ്റിന്റേയും താഴെ എന്തെങ്കിലും ഒരു ടെക്സ്റ്റ്‌-കോപ്പിറൈറ്റ്‌ വാചകങ്ങളോ അല്ലങ്കില്‍ ആശംസകളോ എന്തുമാകട്ടെ കാണിക്കണമെങ്കില്‍ ഇതാ താഴെ പറയുന്നതുപോലെ ചെയ്യൂ..
ആദ്യം Layout-Edit HTML എന്നിങ്ങനെ എത്തുക Expand Widget Templatesഎന്നത്‌ ടിക്ക്‌ ചെയ്യുക.
ഇനി താഴെപറയുന്ന കോഡ്‌ കണ്ടുപിടിക്കുക
<data:post.body/>
ജെയ്‌ ഹിന്ദ്‌
ഇതിനു താഴെ ടെക്സ്റ്റ്‌ പേസ്റ്റ്‌ ചെയ്യുക (മലയാളം യുണീക്കോഡാവണേ)ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ..
ഇനി ഈ ടെക്സ്റ്റ്‌ left അലൈയ്‌ന്‍ ചെയ്യണെങ്കില്‍ അത്‌ ഇങ്ങനെയാക്കുക
ജെയ്‌ ഹിന്ദ്‌
2008-04-01
ഇതാ പ്രമുഖ സേര്‍ച്ച്‌ എന്‍ജിനുകളില്‍ നിങ്ങളുടെ ബ്ലോഗ്‌ ആഡ്ചെയ്യാനുള്ള വഴി
ഇതാ പ്രമുഖ സേര്‍ച്ച്‌ എന്‍ഗിനുകളും അവയില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യിക്കാനുള്ള ലിങ്കുകളും.കൂട്ടുകാരേ ഇവയിലെല്ലാം നിങ്ങളുടെ ബ്ലോഗിന്റെ url മത്സരിച്ച്‌ ആഡ്‌ ചെയ്യൂ...
ശ്രദ്ധിക്കുക:-നിങ്ങളുടെ ബ്ലോഗിന്റെ മുഴുവന്‍ url ഉം ആഡ്‌ ചെയ്യണം(http://timepassfor.blogspot.com/) ഇങ്ങനെ
Google
Yahoo! Search
Microsoft Live Search
Alexa Web Search
Baidu (Chinese search engine)
ExactSeek
SearchSight
Scrub the Web
EntireWeb
Gigablast
Exalead
SearchKing
whatUseek
AnooX
Splat Search
Walhello
SearchIt
email Mozdex
Jayde
Infotiger
Abacho (European search engine)
Submit-one
TowerSearch
HotLaunch
Shoula
The-search-site
Websquash
Unasked
eVisum (educational resource)
DinoSearch
SearchRamp
SearchtheWeb
SearchWarp
Mixcat
BestYellow
Beamed
ഇനി ഈ സേവനങ്ങള്‍ എല്ലാം സൗജന്യമായി നടത്തുന്ന ചില സൈറ്റുകളും ഉണ്ട്‌.അവര്‍ പ്രമുഖ സെര്‍ച്ച്‌ എന്‍ജിനുകളിലെല്ലാം നിങ്ങളുടെ ബ്ലോഗ്‌ ആഡ്‌ ചെയ്തുകൊള്ളും.(ഇതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കമന്റിടൂ...)
FastSubmit
Submit Express
AddMe
Freesubmissionweb
ineedhits
Submitshop
Searchengineoptimising
AddPro
Pageranklist
Freewebsubmission
Amfibi
Burf
Jerkasmarknad
LocalSubmit
SrSubmit