നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്സ് ഒരു ഫയല്‍ സ്റ്റോറേജിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍...!!അതും ഗൂഗിളിന്റെ എല്ലാ സെക്യൂരിറ്റിയോടും കൂടെ.!ഇന്ന് ഗൂഗിള്‍ ഒരു സാധാരണ ഉപഭോക്താവിന് 7GB യോളം സ്പേസ് തരുന്നുണ്ട്.(സ്പേസ് നിറയാറാവുമ്പോഴേക്കും അത് കൂട്ടിക്കിട്ടും.പരോക്ഷത്തില്‍ അണ്‍ലിമിറ്റ്...!!)ഇത് നമുക്ക് പലവിധത്തില്‍ ഉപയോഗപ്പെടും.അതിന് ഉപയോഗിക്കാവുന്ന ഒരു shell extension ആണ് ജിമെയില്‍ ഡ്രൈവ് (GMail Drive) ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പൂട്ടറിന്റെ Windows Explorer- ല്‍ ഒരു ഡ്രൈവ് നിര്‍മ്മിക്കും.
അതിലേക്ക് നിങ്ങള്‍ക്ക് ഫയലുകള്‍ ഡ്രാഗ് ചെയ്തിടുകയൊ കോപ്പി ചെയ്യുകയോ ചെയ്യാം.അപ്പോള്‍തന്നെ അത് ഒരു അറ്റാച്ച്ഡ് ഇ-മെയിലായി നിങ്ങളുടെ ഇന്‍ബോക്സില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും.പിന്നീട് അത് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും പറ്റും.സാധാരണ വിന്‍ഡോസ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നതുപോലെ ഈ ഡ്രൈവും ഉപയോഗിക്കാം.(ഈ സോഫ്റ്റ്‌വേര്‍ ഗൂഗിളിന്റേതല്ല കേട്ടോ...)
ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാം
ജിമെയില്‍ ഡ്രൈവ് (GMail Drive)
Posted by Luttu at 8:40 AM 10 comments
Labels: ഇ-മെയില്‍, ജിമെയില്‍, ഫയല്‍ ഹോസ്റ്റിംഗ്, സോഫ്റ്റ്‌വേര്‍
ഇ-മെയില്‍ ബട്ടണ്‍
നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ക്ക് നിങ്ങള്‍ക്ക് ഇ-മെയില്‍ അയക്കാന്‍ അനുവദിക്കുന്ന മനോഹരമായ ഒരു ലിങ്ക് നിര്‍മ്മിക്കണോ?
വളരെയെളുപ്പമാണിത്.
ലിങ്ക് മാത്രം മതിയെങ്കില്‍ താഴെ തരുന്ന ഫോര്‍മാറ്റ് ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ നല്‍കുക
<a href="mailto:abc@gmail.com">send e-mail </a>
ചുവപ്പ് നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത് നിങ്ങളുടെ ഇ-മെയില്‍ അഡ്രസും പച്ച നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത് ഡിസ്‌പ്ലേ ടെക്സ്റ്റും ഉപയോഗിക്കുക.മലയാളം യുണീക്കോഡായിരിക്കണം
ഇനി ചിത്രത്തോടൊപ്പം കാണിക്കണമെങ്കിലോ?
ഈ പോസ്റ്റിന്റെ ചുവടെ കുറച്ച് ഇ-മെയില്‍ ഐക്കണുകള്‍ നല്‍കിയിരിക്കുന്നു.അത് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് സേവ് ചെയ്യുക.ഇനി ആ ചിത്രം ഏതെങ്കിലും ഇമേജ് ഹോസ്റ്റിംഗ്‌സ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുക.അപ്പോള്‍ കിട്ടുന്ന അഡ്രസ് ഇതിന് ഉപയോഗിക്കാം.( ഈ പോസ്റ്റിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ചിത്രം ഒരു പുതിയ വിന്‍ഡോയില്‍ തുറന്നു വരും ആ വിന്‍ഡോയുടെ അഡ്രസ് ബാറിലെ അഡ്രസ് കോപ്പി ചെയ്ത് വേണമെങ്കില്‍ ഉപയോഗിക്കാം.)
താഴെ തരുന്ന ഫോര്‍മാറ്റ് ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ നല്‍കുക
<a href="mailto:abc@gmail.com"><img src="http://i260.photobucket.com/albums/ii24/manojps/email_18_animated.gif" alt="Email me" width="120" height="57" border="0" /></a>
ചുവപ്പ് നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത് നിങ്ങളുടെ ഇ-മെയി അഡ്രസും പച്ച നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത് നിങ്ങള്‍ അപ്‌ലോഡ് ചെയ്ത് ചിത്രത്തിന്റെ അഡ്രസും ഉപയോഗിക്കുക 














Posted by Luttu at 5:36 PM 8 comments
Labels: ഇ-മെയില്‍, ഫയല്‍ ഹോസ്റ്റിംഗ്, ബ്ലോഗര്‍, രൂപ ഭംഗി
ഇമേജ് ഹോസ്റ്റിംഗ്
ഈ സംഗ്രഹം ലഭ്യമല്ല. പോസ്‌റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
Posted by Luttu at 1:14 PM 1 comments
Labels: ഗൂഗിള്‍, ഫയല്‍ ഹോസ്റ്റിംഗ്
ബ്ലോഗിലൂടെ ഫയല്‍ ഷെയറിംഗ്
ധാരാളം online file sharing service കള്‍ ഉണ്ടെങ്കിലും അവയുടെസര്‍വ്വീസുകള്‍ വ്യത്യസ്ഥമായിരിക്കും.(അവര്‍ തരുന്ന Space,അപ്‌ലോഡ് ചെയ്യാവുന്ന ഫയലിന്റെ സൈസ് തുടങ്ങിയവ)താഴെ അവയില്‍ എനിക്കിഷ്ടപ്പെട്ടവയെക്കുറിച്ച്...
അഡ്രസ്: http://skydrive.live.com/
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:50MB
അഡ്രസ്: http://www.fileden.com/
Space: 1GB
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:50MB
അഡ്രസ്: http://www.xdrive.com/
Space: 5GB
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:No limit
അഡ്രസ്: http://www.savefile.com/
Space: No limit
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:600MB
അഡ്രസ്: http://www.4shared.com/
അഡ്രസ്: http://www.rapidshare.com/
Space: No limit
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:200MB
അഡ്രസ്: http://www.zshare.net/
Space: No limit
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:100MB
അഡ്രസ്: http://www.easy-share.com/
Space: No limit
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:100MB
അഡ്രസ്: http://www.driveway.com/
Space: 2GB
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:500MB
അഡ്രസ്: http://www.snapdrive.net/
Space: 2GB
അപ്‌ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:500MB
Posted by Luttu at 7:00 PM 5 comments
Labels: ഫയല്‍ ഹോസ്റ്റിംഗ്

