ബ്ലോഗില്‍ പുതിയതായി എത്തുന്നവക്കുവേണ്ടിയാണീ പോസ്റ്റ്
ചില ബ്ലോഗില്‍ നിങ്ങള്‍ എത്തുമ്പോള്‍ ആ ബ്ലോഗിലെ പോസ്റ്റുകള്‍ e-mail വഴി നിങ്ങള്‍ക്ക് ലഭിക്കാന്‍ നിങ്ങളുടെ e-mail അഡ്രസ് ചോദിച്ചുകൊണ്ട് ഒരു ബോക്സ് കാണാം.
ഇങ്ങനെ ഒന്ന് നിങ്ങള്‍ക്കും വളരെയെളുപ്പം നിര്‍മ്മിക്കാം
1,ആദ്യം Feedburner.com ല്‍ എത്തുക
2.ഇനി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് (http://yourblogname.blogspot.com/) Start FeedBurning Now എന്നതിനു താഴെക്കണുന്ന ബോക്സില്‍ അടിച്ച് Next അമര്‍ത്തുക.
3.അടുത്ത സ്ക്രീനില്‍ നിങ്ങളുടെ ബ്ലോഗിന്റെ default feed അഡ്രസുകള്‍ കാണാം.അതില്‍ ഒന്ന് തിരഞ്ഞെടുത്ത് next അമര്‍ത്തുക.
4.ഇനി Feed Title എന്ന കോളത്തില്‍ നിങ്ങളുടെ feedന് ഒരു പേര്‍ നല്‍കുക.Feed Address ന്റെ അവസാനം കാണുന്ന കോളത്തില്‍ നിന്ന് വേണമെങ്കില്‍ നിങ്ങളുടെ Feed Address മാറ്റങ്ങള്‍ വരുത്താം.ഇനി പാസ്‌വേഡും യൂസര്‍ നെയിമും തിരഞ്ഞെടുക്കുക.(നിങ്ങള്‍ നിലവില്‍ ഒരു യൂസറാണങ്കില്‍ sign in ചെയ്യുക.തുടര്‍ന്ന് "Activate feed" എന്നതില്‍ ക്ലിക്ക് ചെയ്യുക.
5.feed burnerന്റെ dashboard ല്‍ കാണുന്ന നിങ്ങളുടെ feed-ന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.അവിടെ Publicize എന്ന ഒരു ടാബ് കാണാം.
അതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ Email Subscriptions എന്ന മെനുവില്‍ കിക്ക് ചെയ്യുക.അപ്പോള്‍ കിട്ടുന്ന html code നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കുക.
(Use as a widget in...എന്നതിനുരെയുള്ള കോളത്തില്‍ Blogger തിരഞ്ഞെടുത്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ എളുപ്പത്തില്‍ ആ widget നിങ്ങളുടെ Layout ല്‍ എത്തിക്കാം)
Rss ഫീഡുകളെക്കുറിച്ച് ഇതാ ഒരു ലേഖനം.സുജിത്തിന്റെ മറ്റൊരു ലേഖനം
ഫീഡ് ബര്‍ണര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫീഡ് ബര്‍ണര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008-07-02
നിങ്ങളുടെ ബ്ലൊഗില്‍ Email subscriptions ബോക്സ്
Posted by Luttu at 8:34 PM 7 comments
Labels: ഫീഡ് അഗ്രിഗേറ്റര്‍, ഫീഡ് ബര്‍ണര്‍
2008-04-11
ആനിമേറ്റഡ് ബ്ലോഗ് ഹെഡ് ലൈന്‍ ബാനര്‍ (Headline Animator)
നിങ്ങള്‍ക്ക് ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടോ?അല്ലങ്കില്‍ ഒന്നിലധികം അംഗങ്ങള്‍ ഒരുമിച്ച് ബ്ലോഗുന്ന കൂട്ടുകെട്ടിലെ ഒരാളാണോ നിങ്ങള്‍?എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ബ്ലോഗിന്റെ പരസ്യം മറ്റൊരു ബ്ലോഗില്‍ പതിക്കാം.അതും പുതിയ 5 പോസ്റ്റിന്റെ ആനിമേറ്റഡായ ഹെഡ്‌ലൈനടക്കം.ഫീഡ് ബര്‍ണറിനെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നല്ലോ?ഫീഡ് ബര്‍ണറില്‍ ലോഗിന്‍ ചെയ്യുക.Publicize എന്ന ടാബില്‍ എത്തുക. അതിലെ Servicesകളില്‍ Headline Animator എന്നതില്‍ എത്തുക.ഇവിടെനിന്ന് നിങ്ങളുടെ ബാനറിനെ നിങ്ങള്‍ക്ക് അണിയിച്ചൊരുക്കവുന്നതാണ്.
ഇതില്‍ Clickthrough URL എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് പേസ്റ്റ് ചെയ്യുക.Theme എന്ന കോളത്തിലെ Provide your own background എന്നത് സെലകട് ചെയ്താല്‍ നിങ്ങള്‍നിര്‍മ്മിച്ച ഒരു gif ഇമേജ് ഇതിന്റെ ബാക്‌ക്‍ഗ്രൗണ്ടില്‍ ഉപയോഗിക്കവുന്നതാണ്.അതിനായി gif ഫോര്‍മാറ്റില്‍ ഒരു ചിത്രം നിര്‍മ്മിക്കുക.ഇതിന് പല സോഫ്റ്റ്വേറുകളും ഇന്ന് ലഭ്യമാണ്.ബൂലോകത്തില്‍ ധാരാളം ഗ്രാഫിക്സ് ഡിസൈനര്‍മാരും ഉണ്ടല്ലോ?അവരോട് സഹായം ചോദിച്ച് നോക്കൂ...ഈ ചിത്രം ഏതെങ്കിലും free image hosts- ല്‍ ഹോസ്റ്റ് ചെയ്യുകയോ ഗൂഗിള്‍ പേജ് ക്രിയേറ്റര്‍ or ഗൂഗിള്‍ ഗ്രൂപ്പ് തുടങ്ങിയവയിലോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യുക.ഇനി ആ image ന്റെ url ഇവിടെ ഉപയോഗിക്കുക.Title എന്ന ഭാഗത്ത് ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് നല്ലത്.മലയാളം സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് തോന്നുന്നു.ഇനി ഫോണ്ടും മറ്റും നിങ്ങളുടെ ഇഷ്ടാനുസരണമാക്കി Activate എന്ന ബട്ടണ്‍ അമര്‍ത്തുക അപ്പോള്‍ മുകളില്‍ നിങ്ങളുടെ ബാനറിന്റെ പ്രവ്യൂ ലഭിക്കും.അതിനടുത്ത കോളത്തിലെ other തിരഞ്ഞെടുത്ത് Next അമര്‍ത്തിയാല്‍ പുതിയ ഒരു വിന്‍ഡോയില്‍ html code ലഭിക്കും .അത് ബ്ലോഗിന്റെ layout->Add a Page Element->HTML/JavaScript -ല്‍ പേസ്റ്റ് ചെയ്യുക.(മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഹെഡ് ലൈന്‍ മനസിലാവില്ല.
Posted by Luttu at 8:31 PM 2 comments
Labels: ടിപ്പുകള്‍, ഫീഡ് അഗ്രിഗേറ്റര്‍, ഫീഡ് ബര്‍ണര്‍, രൂപ ഭംഗി
2008-04-10
ഫീഡ് ബര്‍ണര്‍ (Feedburner)
വളരെ പ്രശസ്തമായ ഒരു ഫീഡ് അഗ്രിഗേറ്ററാണ് ഫീഡ് ബര്‍ണര്‍.ഒരു വെബ്ബ് സൈറ്റിലെ/ബ്ലോഗിലെ അപ്ഡേറ്റുകള്‍ സേര്‍ച്ച് എന്‍ജിനുകളില്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.ഇതു കൂടാതെ അവര്‍ തരുന്ന പല സേവനങ്ങളും ഇന്ന് ബ്ലോഗര്‍മാര്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.(Ex:email subscribe,FeedCount Chicklet etc)വളരെയെളുപ്പത്തില്‍ ഇതാ ഇവിടെ നിന്ന് നിങ്ങളുടെ ബ്ലോഗിന് ഒരു ഫീഡ് നീമ്മിക്കവുന്നതേയുള്ളു.ഫീഡ് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ ആ ഫീഡ് അഡ്രസ് നിങ്ങളുടെ ബ്ലോഗിന്റെ Settings -> Site Feed എന്ന കോളത്തില്‍ പേസ്റ്റ് ചെയ്യുക.പിന്നീട് നിങ്ങളുടെ വിസിറ്റര്‍മാര്‍ ആരെങ്കിലും നിങ്ങളുടെ ബ്ലോഗിലെ "Subscribe to: Posts (Atom)? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബ്രസര്‍ നിങ്ങളുടെ ഫീഡിലേക്ക് റീഡയറക്ട് ചെയ്യും.Feedburner തരുന്ന ചില സേവനങ്ങളേക്കുറിച്ച് വരും അധ്യായങ്ങളില്‍ കാണാം
Posted by Luttu at 5:41 PM 5 comments
Labels: ഫീഡ് അഗ്രിഗേറ്റര്‍, ഫീഡ് ബര്‍ണര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


