Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-05-09

നിങ്ങളുടെ ബ്ലോഗിന്റെ ലോഡിംഗ്‌ സ്‌പീഡ്‌


നിങ്ങളുടെ ബ്ലോഗ്‌ ലോഡ്‌ ചെയ്യാന്‍ എത്ര സമയം എടുക്കുന്നുണ്ട്‌?പോസ്റ്റുകള്‍ മുഴുവനായി തെളിഞ്ഞുവരാന്‍ വളരെ സമയം എടുക്കുന്നുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ ബ്ലോഗിന്റെ വിസിറ്റേര്‍സിനെ കുറക്കും.ഡയല്‍ -അപ്പ്‌ യൂസര്‍മാരാണങ്കില്‍ അവര്‍ ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതാന്‍ പറ്റുമോ?എത്രപെട്ടന്ന് ലോഡാവുന്നോ അത്രയും നല്ലത്‌.

ഇതാ ലോഡിംഗ്‌ സ്‌പീഡ്‌ ഓണ്‍ലൈനായി ചെക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു ടൂള്‍.(വേറെ പല ടൂളുകളും ഈ സൈറ്റില്‍ നിന്ന് പരീക്ഷിക്കാന്‍ പറ്റും-ഇന്‍ഡക്സ്‌ ചെക്കര്‍ ,പേജ്‌ റങ്കിംഗ്‌ ചെക്കര്‍, ..തുടങ്ങി ധാരാളം ടൂള്‍..!!) ലോഡ്‌ ടൈം 2സെക്കന്റില്‍ കുറവാണെങ്കില്‍ വളരെ നല്ലത്‌ 8സെക്കന്റ്‌ വരെ സ്വീകാര്യമായതാണ്‌.അതിലും കൂടുതലാണങ്കില്‍ അത്‌ നന്നല്ല.8സെക്കന്റിലും കൂടുതല്‍ ആരുടെയെങ്കിലും ബ്ലോഗിന്‌ എടുക്കുന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ മതി.....കുറക്കാനുള്ള വഴി ഞാന്‍ ഒരു പോസ്റ്റായി ഇടാം

2008-05-04

നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോഗുകളില്‍

ചില സൈറ്റിലോ/ബ്ലോഗിലോ നാം എത്തുമ്പോള്‍ ആ സൈറ്റിലെ വിവരങ്ങള്‍ നമ്മുടെ സൈറ്റില്‍ ഒരു Widgets ആയി കാണിക്കാന്‍ അവര്‍ Link to Our Site എന്നെഴുതി ഒരു ടെക്സ്റ്റ്‌ ബോക്സില്‍ കുറച്ച്‌ html കോഡ്‌ നല്‍കാറുണ്ട്‌.ആ കോഡ്‌ നാം കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ഉണ്ടാവുകയും അതില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അവരുടെ സൈറ്റില്‍ എത്തുകയും ചെയ്യുന്നു.ഇതാ ഒരു ഉദാഹരണം







ഇതിന്റെ ഔട്ട്‌ പുട്ട്‌

Time Pass





ഇങ്ങനെ ഒന്ന് നമുക്കും ഉണ്ടാക്കാം

ടെക്സ്റ്റ്‌ ബോക്സ്‌ ഉണ്ടാക്കുന്ന വിധം ഇവിടെ വിവരിച്ചിരുന്നല്ലോ? html കോഡ്‌ ടെക്സ്റ്റായി ഡിസ്‌പ്ലേ ചെയ്യിക്കേണ്ട വിധവും ഇവിടെ വിവരിച്ചിരുന്നു.

ഇനി Widgets ല്‍ കാണിക്കേണ്ട ചിത്രം നിര്‍മ്മിക്കണം.ഫോട്ടോഷോപ്പോ അല്ലങ്കില്‍ മറ്റേതെങ്കിലും ഇമേജ്‌ എഡിറ്റര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ ബ്ലോഗിന്‌ ഒരു ലോഗോ നിര്‍മ്മിക്കുക.മലയാളം ബൂലോകത്ത്‌ ധാരാളം നല്ല ഗ്രാഫിക്സ്‌ ഡിസൈനര്‍മാരുണ്ട്‌.ആരുടെയെങ്കിലും സഹായം തേടൂ...സഹായിക്കാതിരിക്കില്ല.(ഹരി,പേര്‌പേരക്ക,സഹയാത്രികന്‍...etc)

ഇനി ആ ചിത്രം ഏതെങ്കിലും ഇമേജ്‌ ഹോസ്റ്റിംഗ്‌ സൈറ്റുകളില്‍ ഹോസ്റ്റ്‌ ചെയ്യണം.ഇന്റര്‍നെറ്റില്‍ ഇന്ന് ധാരാളം ഇമേജ്‌ ഹോസ്റ്റിം സൈറ്റുകള്‍ ഉണ്ടെങ്കിലും ഞാന്‍ റക്കമന്റ്‌ ചെയ്യുന്നത്‌ photobucket നെയാണ്‌ .വളരെയെളുപ്പം ഫ്രീയായി നമുക്കൊരു അക്കൗണ്ട്‌ നിര്‍മ്മിക്കാവുന്നതെയുള്ളു.അങ്ങനെ അപ്‌ലോഡ്‌ ചെയ്ത ഒരു ചിത്രത്തെ മറ്റു സൈറ്റുകളില്‍ ഉപയോഗിക്കാനായി അവര്‍ ആ ചിത്രത്തിന്റെ url തരും.ആ url പിന്നീട്‌ നമുക്ക്‌ നെറ്റില്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാം.






ടെക്സ്റ്റ്‌ ബോക്സില്‍ കൊടുക്കേണ്ട html കോഡ്‌ ഇതാ


<a href="http://timepassfor.blogspot.com/" target="_blank"><img border="0" alt="Time Pass" width="80" src="http://i260.photobucket.com/albums/ii24/manojps/finish.jpg" height="15"/></a>



ചുവപ്പ്‌ അക്ഷരത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ പേസ്റ്റ്‌ ചെയ്യുക.പച്ച നിറത്തില്‍ കാണുന്ന ഭാഗം മാറ്റി അവിടെ നിങ്ങളുടെ ലോഗോയുടെ അഡ്രസ്‌ കൊടുക്കുക .കറുപ്പ്‌ നിറത്തിലുള്ള ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ ഉപയോഗിക്കുക (തലക്കെട്ട്‌)



ഇനി അതിനെ കണ്‍വര്‍ട്ടിംഗ്‌ രീതി ഉപയോഗിച്ച്‌ കണ്‍വര്‍ട്ട്‌ ചെയ്യുക
ഇനി റീഡ്‌ ഒണ്‍ലിയായി ഒരു ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിച്ച്‌ അതില്‍ കണ്‍വര്‍ട്ട്‌ ചെയ്ത കോഡ്‌ പേസ്റ്റ്‌ ചെയ്യുക.
ഇതാ കോഡ്‌ ഇങ്ങനെ


<textarea rows="3" cols="30" readonly="readonly">
<a href="http://timepassfor.blogspot.com/" target="_blank"><img border="0" alt="Time Pass" width="80" src="http://i260.photobucket.com/albums/ii24/manojps/finish.jpg" height="15"/></a>
</textarea>



ഇനി ആ കോഡ്‌ നിങ്ങളുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കൂ...