Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
ജിമെയില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജിമെയില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010-10-21

ഹാക്ക് ചെയ്യപ്പെട്ട ജിമെയിൽ അക്കൌണ്ട് തിരിച്ചെടുക്കാൻ


നിങ്ങളുടെ ഗൂഗിൾ യൂസർനേമും പാസ്വേഡും ചോദിച്ചുകൊണ്ട് ഹാക്കർമാർ അയക്കുന്ന മെയിൽ ഒരുപക്ഷെ നിങ്ങൾ കണ്ടേക്കാം .ഗൂഗിളിന്റെ അക്കൌണ്ട് വെരിഫിക്കേഷൻ എന്നൊക്കെയാണ്‌ അതിൽ ഉണ്ടാവുക.ഗൂഗിളിൽനിന്ന് വന്ന്ത് എന്ന് തോന്നിപ്പിക്കുന്നതരത്തിലായിരിക്കും ആ മെയിൽ...വളരെ വിചിത്രം..!! ധാരാളം കൂട്ടുകാർ ഈ ചതി മനസിലാക്കാതെ അവരുടെ യൂസർനേമും പാസ്വേഡും ആ മൈയിലിന്റെ റിപ്ലേ ആയി അയക്കും....പിന്നീടെന്താ സംഭവിക്കുക എന്നു പറയേണ്ടതില്ലല്ലോ...

അങ്ങനെ ഹാക്ക് ചെയ്യപ്പെട്ട ഇ മെയിൽ ആ മെയിലിന്റെ ശരിയായ ഉടമയ്ക്ക് തിരിച്ചെടുക്കാൻ ഒരു വഴി ഗൂഗിൾ നല്കിയിട്ടുണ്ട്.ഇതാ ആ ലിങ്ക്
https://services.google.com/inquiry/gmail_security1.


ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണെങ്കിലും ഇവിടെ കിടക്കെട്ടെ....ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ....

2010-09-03

ചപ്പുചവറു മെയിലില്‍ നിന്ന് ആശ്വാസം

ജിമെയില്‍ Priority Inbox എന്ന സം‌വിധാനവുമായി വന്നു..!!.സംഭവം അടിപൊളി.
വളരെ പ്രധാനപ്പെട്ട ഇ മെയിലുകള്‍ ഇന്‍ബോക്സില്‍ ഏറ്റവും മുകളിലും സ്റ്റാര്‍ നല്‍കിയവ അതിനു ചുവടെയും പിന്നെ ബാക്കി മെയിലുകളും ലിസ്റ്റ് ചെയ്യപ്പെടും. ബീറ്റയിലാണ്‌ ഉള്ളത് ,എങ്കിലും ഇത് നമുക്ക് വളരെ ഉപകാരപ്പെടുംആക്ടീവ് ചെയ്യാന്‍ ഇന്‍ബോക്സിന്റെ മുകളിലുള്ള New! Priority InboxBeta എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.പ്രധാനപ്പെട്ട മെയിലുകള്‍ തിരഞെടുക്കുക(പിന്നീട് വേണമെങ്കില്‍ മാറ്റം വരുത്താം)ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇന്‍ബോക്സിലെ മെയിലുകള്‍ പ്രാധാന്യമനുസരിച്ച് ലിസ്റ്റ് ചെയ്യപ്പെടും..!!പ്രധാമപ്പെട്ട മെയിലുകളെ നമുക്ക് മാനുവലായും സെറ്റു ചെയ്യാം..പ്രധാമപ്പെട്ട മെയില്‍ സെലക്ട് ചെയ്ത ശേഷം ഇന്‍ബോക്സിന്റെ മുകളില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.കൂടുതല്‍ കോണ്‍ഫിഗറേഷന്‍ Settings->Priority Inbox എന്നിങനെ എത്തിയാല്‍ മതിയാവും.ഇന്‍ബോക്സിലെ Important and unread എന്ന ഭാഗത്തിനു നേരെയുള്ള ആരോ മാര്‍ക്കില്‍ അമര്‍ത്തിയാലും മതിയാവും.
കൂടുതല്‍ ഇവിടെ

2008-10-15

ജിമെയില്‍ ഡ്രൈവ്‌ (GMail Drive)

നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്സ്‌ ഒരു ഫയല്‍ സ്റ്റോറേജിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍...!!അതും ഗൂഗിളിന്റെ എല്ലാ സെക്യൂരിറ്റിയോടും കൂടെ.!ഇന്ന് ഗൂഗിള്‍ ഒരു സാധാരണ ഉപഭോക്താവിന്‌ 7GB യോളം സ്പേസ്‌ തരുന്നുണ്ട്‌.(സ്പേസ്‌ നിറയാറാവുമ്പോഴേക്കും അത്‌ കൂട്ടിക്കിട്ടും.പരോക്ഷത്തില്‍ അണ്‍ലിമിറ്റ്‌...!!)ഇത്‌ നമുക്ക്‌ പലവിധത്തില്‍ ഉപയോഗപ്പെടും.അതിന്‌ ഉപയോഗിക്കാവുന്ന ഒരു shell extension ആണ്‌ ജിമെയില്‍ ഡ്രൈവ്‌ (GMail Drive) ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പൂട്ടറിന്റെ Windows Explorer- ല്‍ ഒരു ഡ്രൈവ്‌ നിര്‍മ്മിക്കും.






അതിലേക്ക്‌ നിങ്ങള്‍ക്ക്‌ ഫയലുകള്‍ ഡ്രാഗ്‌ ചെയ്തിടുകയൊ കോപ്പി ചെയ്യുകയോ ചെയ്യാം.അപ്പോള്‍തന്നെ അത്‌ ഒരു അറ്റാച്ച്ഡ്‌ ഇ-മെയിലായി നിങ്ങളുടെ ഇന്‍ബോക്സില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും.പിന്നീട്‌ അത്‌ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാനും പറ്റും.സാധാരണ വിന്‍ഡോസ്‌ ഡ്രൈവുകള്‍ ഉപയോഗിക്കുന്നതുപോലെ ഈ ഡ്രൈവും ഉപയോഗിക്കാം.(ഈ സോഫ്റ്റ്‌വേര്‍ ഗൂഗിളിന്റേതല്ല കേട്ടോ...)





ഇവിടെനിന്നും
ഡൗണ്‍ലോഡ്‌ ചെയ്യാം