Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-05-04

നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോഗുകളില്‍


ചില സൈറ്റിലോ/ബ്ലോഗിലോ നാം എത്തുമ്പോള്‍ ആ സൈറ്റിലെ വിവരങ്ങള്‍ നമ്മുടെ സൈറ്റില്‍ ഒരു Widgets ആയി കാണിക്കാന്‍ അവര്‍ Link to Our Site എന്നെഴുതി ഒരു ടെക്സ്റ്റ്‌ ബോക്സില്‍ കുറച്ച്‌ html കോഡ്‌ നല്‍കാറുണ്ട്‌.ആ കോഡ്‌ നാം കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ഉണ്ടാവുകയും അതില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അവരുടെ സൈറ്റില്‍ എത്തുകയും ചെയ്യുന്നു.ഇതാ ഒരു ഉദാഹരണംഇതിന്റെ ഔട്ട്‌ പുട്ട്‌

Time Pass

ഇങ്ങനെ ഒന്ന് നമുക്കും ഉണ്ടാക്കാം

ടെക്സ്റ്റ്‌ ബോക്സ്‌ ഉണ്ടാക്കുന്ന വിധം ഇവിടെ വിവരിച്ചിരുന്നല്ലോ? html കോഡ്‌ ടെക്സ്റ്റായി ഡിസ്‌പ്ലേ ചെയ്യിക്കേണ്ട വിധവും ഇവിടെ വിവരിച്ചിരുന്നു.

ഇനി Widgets ല്‍ കാണിക്കേണ്ട ചിത്രം നിര്‍മ്മിക്കണം.ഫോട്ടോഷോപ്പോ അല്ലങ്കില്‍ മറ്റേതെങ്കിലും ഇമേജ്‌ എഡിറ്റര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ ബ്ലോഗിന്‌ ഒരു ലോഗോ നിര്‍മ്മിക്കുക.മലയാളം ബൂലോകത്ത്‌ ധാരാളം നല്ല ഗ്രാഫിക്സ്‌ ഡിസൈനര്‍മാരുണ്ട്‌.ആരുടെയെങ്കിലും സഹായം തേടൂ...സഹായിക്കാതിരിക്കില്ല.(ഹരി,പേര്‌പേരക്ക,സഹയാത്രികന്‍...etc)

ഇനി ആ ചിത്രം ഏതെങ്കിലും ഇമേജ്‌ ഹോസ്റ്റിംഗ്‌ സൈറ്റുകളില്‍ ഹോസ്റ്റ്‌ ചെയ്യണം.ഇന്റര്‍നെറ്റില്‍ ഇന്ന് ധാരാളം ഇമേജ്‌ ഹോസ്റ്റിം സൈറ്റുകള്‍ ഉണ്ടെങ്കിലും ഞാന്‍ റക്കമന്റ്‌ ചെയ്യുന്നത്‌ photobucket നെയാണ്‌ .വളരെയെളുപ്പം ഫ്രീയായി നമുക്കൊരു അക്കൗണ്ട്‌ നിര്‍മ്മിക്കാവുന്നതെയുള്ളു.അങ്ങനെ അപ്‌ലോഡ്‌ ചെയ്ത ഒരു ചിത്രത്തെ മറ്റു സൈറ്റുകളില്‍ ഉപയോഗിക്കാനായി അവര്‍ ആ ചിത്രത്തിന്റെ url തരും.ആ url പിന്നീട്‌ നമുക്ക്‌ നെറ്റില്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാം.


ടെക്സ്റ്റ്‌ ബോക്സില്‍ കൊടുക്കേണ്ട html കോഡ്‌ ഇതാ


<a href="http://timepassfor.blogspot.com/" target="_blank"><img border="0" alt="Time Pass" width="80" src="http://i260.photobucket.com/albums/ii24/manojps/finish.jpg" height="15"/></a>ചുവപ്പ്‌ അക്ഷരത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ പേസ്റ്റ്‌ ചെയ്യുക.പച്ച നിറത്തില്‍ കാണുന്ന ഭാഗം മാറ്റി അവിടെ നിങ്ങളുടെ ലോഗോയുടെ അഡ്രസ്‌ കൊടുക്കുക .കറുപ്പ്‌ നിറത്തിലുള്ള ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ ഉപയോഗിക്കുക (തലക്കെട്ട്‌)ഇനി അതിനെ കണ്‍വര്‍ട്ടിംഗ്‌ രീതി ഉപയോഗിച്ച്‌ കണ്‍വര്‍ട്ട്‌ ചെയ്യുക
ഇനി റീഡ്‌ ഒണ്‍ലിയായി ഒരു ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മ്മിച്ച്‌ അതില്‍ കണ്‍വര്‍ട്ട്‌ ചെയ്ത കോഡ്‌ പേസ്റ്റ്‌ ചെയ്യുക.
ഇതാ കോഡ്‌ ഇങ്ങനെ


<textarea rows="3" cols="30" readonly="readonly">
<a href="http://timepassfor.blogspot.com/" target="_blank"><img border="0" alt="Time Pass" width="80" src="http://i260.photobucket.com/albums/ii24/manojps/finish.jpg" height="15"/></a>
</textarea>ഇനി ആ കോഡ്‌ നിങ്ങളുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കൂ...

8 comments:

Luttu പറഞ്ഞു...

For E-mail follow up

അജ്ഞാതന്‍ പറഞ്ഞു...

Hi, its a nice post. i used to create widgets of ma blog n its displayed in several malayalam blogs that listed in malayalam blogroll.

Mg പറഞ്ഞു...

TEST

... പറഞ്ഞു...

രാഹുല്‍,
എന്റെ ബ്ലോഗ്‌ ഒന്ന് നോക്കാമോ?
തലക്കെട്ട്‌ പടം എത്ര ശ്രമിച്ചിട്ടും ഓര്‍ഡര്‍ ആകുന്നില്ല
അല്പം താഴേക്ക്‌ ഇറങ്ങിയാണ്‌ ഇരിക്കുന്നത്
HTML ല്‍ width and height ഒക്കെ അഡ്ജസ്റ്റ് ചെയ്തു നോക്കി
രക്ഷയില്ല.
എന്താണ് ചെയ്യേണ്ടത്‌??

http://msabhilash.blogspot.com/

... പറഞ്ഞു...

ശരിയായി മാഷെ...
ഞാന്‍ പണിത്‌ പണിത്‌ ഒടുക്കം ശരിയാക്കി
നിങ്ങളുടെ ബ്ലോഗും അതിനെന്നെ സഹായിച്ചു കേടോ
നന്ദി...

F A R I Z പറഞ്ഞു...

dear friend, hw r u?

ഒരു പത്രത്തിന്റെ അല്ലെങ്കില്‍ മറ്റൊരു സൈറ്റിന്റെ ലിങ്ക് ആയ ഒരു ഗാഡ്ജെറ്റ്‌ എന്റെ ബ്ലോഗില്‍ ചേര്‍ക്കാന്‍ എന്താണ് വഴി? പല പത്രങ്ങളുടെയും മറ്റും ഗാഡ് ജെറ്റുകള്‍ ചില ബ്ലോഗുകളില്‍ കാണുന്നു
എങ്ങിനെയാണത്‌ ചെയ്യുന്നത്? വിശദീകരിക്കാമോ?

M.K Pandikasala പറഞ്ഞു...

സുഹൃത്തേ, താന്കള്‍ നല്‍കുന്ന ഒരു സൂത്രപ്പണികളും,പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല.
ഒന്നും പ്രവര്‍ത്തിക്കുന്നില്ല.ഒന്നുകില്‍ നിങ്ങളുടെ വിശദീകരണത്തിന്റെ പോരൈമ. അല്ല എങ്കില്‍ നിങ്ങള്‍ വിവരിക്കുന്നതുപോലെ മനസ്സിലാക്കാനുള്ള അറിവില്ലായിമ.ടെക്സ്റ്റ്‌ ബോക്സ്‌ നിര്‍മിക്കാന്‍ ഏതു കോഡ് കണ്ടുപിടിച്ചു ഇവിടെ ടെക്സ്റ്റ്‌
പേസ്റ്റ്‌ എന്ന് പറയുന്നില്ല.എവിടെയെങ്കിലും പേസ്റ്റ്‌ ചെയ്താലാവുമോ? മനസ്സിലാവും വിധം വിവരിചാലെ ഉപകാരപ്രദ മാകൂ, ഒരു സൂത്രം പോലും സക്സേസ് ആയില്ല.
എന്റെ അറിവില്ലൈമ യാകാം
നന്ദി സുഹൃത്തേ

Luttu പറഞ്ഞു...

കോയ
ഈ പോസ്റ്റില്‍ നമ്മുടെ ബ്ലോഗിന്റെ പരസ്യം മറ്റുള്ള ബ്ലോഗിലോ സൈറ്റിലോ ഒരു ചിത്രത്തില്‍കൂടി ഡിസ്പ്ലേ ചെയ്യുന്ന വിധമാണ്‌ വിവറ്റിച്ചിരിക്കുന്നത്.(ഈശ്ശ്വരാ........!!!)

"ടെക്സ്റ്റ്‌ ബോക്സ്‌ ഉണ്ടാക്കുന്ന വിധം ഇവിടെ വിവരിച്ചിരുന്നല്ലോ?"
എന്ന ലൈനിലെ 'ഇവിടെ' എന്ന വാക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പേജില്‍ എത്തും.അതില്‍ പറയുന്നപോലെ ചെയ്യുക.
"html കോഡ്‌ ടെക്സ്റ്റായി ഡിസ്‌പ്ലേ ചെയ്യിക്കേണ്ട വിധവും ഇവിടെ വിവരിച്ചിരുന്നു."
എന്ന ലൈനിലെ 'ഇവിടെ' എന്ന വാക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പേജില്‍ എത്തും.അതില്‍ പറയുന്നപോലെ ചെയ്യുക.

Post Your Comment (പഴയ കമന്റ്‌ ഫോം?)