Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-03-31

നിങ്ങളുടെ ബ്ലോഗിന്റെ കമന്റ്‌ ലിങ്ക്‌ മലയാളത്തിലാക്കാന്‍


നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.എന്നാല്‍ മലയാളത്തിലുള്ള്‌ നമുടെ ബ്ലോഗിന്‌ ഇത്‌ ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്‌?ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്‌

കൂട്ടുകാരെ..ഒന്നുശ്രദ്ധിക്കൂ...ഈ ട്രിക്കുകളൊക്കെ പ്രയോഗിക്കുന്നതിനുമുന്‍പ്‌ നിങ്ങളുടെ ടമ്പ്ലേറ്റ്‌ നിങ്ങളുടെ കംപ്യൂട്ടറിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വെക്കുന്നത്‌ നന്നായിരിക്കും.വേണ്ടിവന്നാല്‍ റീസ്റ്റോര്‍ ചെയ്യാമല്ലോ...



layout-edit html എന്നിങ്ങനെ എത്തുക.Expand Widget Templates എന്ന ചെക്ക്‌ ബോക്സ്‌ ടിക്ക്‌ ചെയ്യുക.ഇനി താഴെക്കാണുന്ന കോഡ്‌ കണ്ടുപിടിക്കുക.(ctrl+f അടിച്ചാല്‍ ഫൈന്‍ഡ്‌ ബോക്സ്‌ കിട്ടും)

<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'><
data:postCommentMsg/></a></p>


ഇനി ആകോഡ്‌ ഇങ്ങനെയാക്കി മാറ്റുക (മലയാളം യുനീകോഡ്‌ ആവണേ...)
<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..</a></p>



ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.