Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-03-28

പേജ്‌ അലൈയ്‌മന്റ്‌ ബട്ടണ്‍ ബ്ലോഗ്‌ ഹെഡില്‍ വരുത്താന്‍




സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ബ്ലോഗര്‍ ടമ്പ്ലേറ്റില്‍ Header ല്‍ Add a Page Element ബട്ടണ്‍ ഉണ്ടാകാറില്ല.ഇങ്ങനെ ഒരു ഓപ്ക്ഷന്‍ ഉണ്ടെങ്കില്‍ അവിടെ നമുക്ക്‌ പരസ്യങ്ങളോ ചിത്രങ്ങളോ ആഡ്‌ ചെയ്യാന്‍ പറ്റും.Add a Page Element ബട്ടണ്‍ നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റില്‍ വരുത്താന്‍ നിങ്ങളുടെ ടമ്പ്ലേറ്റില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.

ബ്ലോഗില്‍ layout-Edit HTML-ല്‍ എത്തുക.അപ്പോള്‍ കാണുന്ന html Window- യില്‍
<div id='header-wrapper'>
<b:section class='header' id='header' maxwidgets='1' showaddelement='no'>

എന്നത്‌ തിരയുക (ctrl+F അടിച്ചാല്‍ സെര്‍ച്ച്‌ ബോക്സ്‌ കിട്ടും അതില്‍ maxwidgets എന്ന വാക്ക്‌ അടിച്ച്‌ find ബട്ടണ്‍ അമര്‍ത്തിയാല്‍ മതി)
അത്‌ ഇങ്ങനെയാക്കുക
<div id='header-wrapper'>
<b:section class='header' id='header' maxwidgets='3' showaddelement='yes'>

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക .ഇനി നിങ്ങളുടെ പേജ്‌ അലൈമെറ്റില്‍ നോക്കൂ...

3 comments:

Vipin പറഞ്ഞു...

വളരെ ഉപകാരപ്പെട്ടു, നന്ദി.

Mohammed Kutty.N പറഞ്ഞു...

ചെയ്തു നോക്കി.സന്തോഷം.അഭിനന്ദനങ്ങള്‍!

Shamil Rag പറഞ്ഞു...

ithu nallath thanne chetta... pakshe mahath vachanangal work aakunnilla

Post Your Comment (പഴയ കമന്റ്‌ ഫോം?)