Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-07-11

നിങ്ങളുടെ പോസ്റ്റിന്റെ അടിയില്‍ കമന്റ്‌ ബോക്സ്‌ add a comment form beneath blog posts


സധാരണ ഒരു പോസ്റ്റില്‍ കമന്റ്‌ ചെയ്യാനായി നാം ആ പോസ്റ്റിന്റെ താഴെയുള്ള Post a comment എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ പുതിയ ഒരു പേജ്‌ തുറക്കുകയും അതിലെ ബോക്സില്‍ കമന്റ്‌ ഇടുകയുമാണ്‌ ചെയ്യുന്നത്‌.ഇത്‌ കുറച്ച്‌ സമയമെടുക്കുന്ന ഒരു പ്രവര്‍ത്തനമാണ്‌.എന്നാല്‍ ചില ബ്ലോഗില്‍ പോസ്റ്റിന്റെ താഴെ comment form embedded ചെയ്തിരിക്കുന്നത്‌ നിങ്ങള്‍ കണ്ടിരിക്കും.





ഇങ്ങനെയൊന്ന് നിങ്ങളുടെ ബോഗില്‍ എളുപ്പം നിര്‍മ്മിക്കാംആദ്യം Blogger in draft ല്‍ Sign in ചെയ്യുക.(Blogger in draft എന്നത്‌ ബ്ലോഗറിന്റെ ഒരു സ്പെഷ്യല്‍ വേര്‍ഷനാണ്‌.പുതിയ features ബ്ലോഗറിലേക്ക്‌ കൂട്ടിച്ചേക്കുന്നതിന്‌ മുന്‍പ്‌ എല്ലാവക്കുമായി ഇവിടെ റിലീസ്‌ ചെയ്യും)

ഇപ്പോള്‍ ഒരു പുതിയ Dashboard കാണാം !.ഇനി Settings>Comments എന്നിങ്ങനെ എത്തുക.Comment Form Placement എന്നതിനു നേരെ Embedded below post സെലക്ട്‌ ചെയ്ത്‌ സേവ്‌ ചെയ്യുക.



ഒരുപക്ഷേ മിക്ക ടമ്പ്ലേറ്റുകളിലും ഇത്രമാത്രം ചെയ്താല്‍ പോര.comment form ഡിസ്പ്ലേ ചെയ്യുന്നില്ലങ്കില്‍ മാത്രം താഴെപ്പറയുന്നതും ചെയ്യുക

Layout>Edit HTML എന്നിങ്ങനെ എത്തുക.Expand widget templates എന്നതില്‍ ടിക്ക്‌ നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ്‌ തിരയുക.

<b:include data='post' name='comments' />

ഇനി ആ കോഡിന്റെ താഴെ ഈ ലൈന്‍ കൂട്ടി ചേര്‍ക്കുക.

<b:include data='post' name='comment-form'/>

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ...നിങ്ങളുടെ ബ്ലോഗിനു ചേര്‍ന്ന comment form കാണാം.

12 comments:

ഭൂമിപുത്രി പറഞ്ഞു...

ലുട്ടുവിന്റെ ഒരു സ്ഥിരം വിദ്യാറ്ത്ഥിനിയാണ്‍ ഞാന്‍.
ഇതുവരെയുള്ള പാഠങ്ങള്‍ മുകളില്‍ സ്ക്രോള്‍ ചെയ്തുവരുന്നതും വലീയ ഉപകാരമായി.
പുതിയ അറിവിനു കുറെ സന്തോഷം.

യാരിദ്‌|~|Yarid പറഞ്ഞു...

ലുട്ടു ഞാന്‍ ഇതില്‍ പറഞ്ഞപ്രകാരം ചെയ്തു നോക്കി. പക്ഷെ കമന്റുകള്‍ ഒന്നും ഡിസ്പ്ല് ചെയ്യുന്ന്നില്ല ഇപ്പൊള്‍!

Luttu പറഞ്ഞു...

യാരിദ്‌

രണ്ടാമത്തെ രീതിയാണ്‌ താങ്കള്‍ ചെയ്തതെങ്കില്‍
<b:include data='post' name='comments' />


എന്ന കോഡ്‌ തിരഞ്ഞ്‌ അതിനുതാഴെമാത്രമേ പുതിയ html കോഡ്‌ ചേര്‍ക്കാവൂ..

താങ്കളുടെ ഏതുബ്ലോഗിലാണ്‌ ഇത്‌ ശ്രമിച്ചത്‌ എന്നുകൂടി പറയൂ..(ആ ടമ്പ്ലേറ്റില്‍ എനിക്ക്‌ ചെയ്ത്‌ നോക്കാന്‍)

യാരിദ്‌|~|Yarid പറഞ്ഞു...

ലുട്ടു താങ്ക്സ് ഞാന്‍ ശരിയാക്കി. ഞാന്‍ ആദ്യം പറഞ്ഞ കോഡീനെ എഡിറ്റ് ചെയ്യുകയാണുണ്ടായതു..

യാരിദ്‌|~|Yarid പറഞ്ഞു...

ലുട്ടു കമന്റ് ട്രാക്കിംഗിനായി എന്തു ചെയ്യണം!

ഭൂമിപുത്രി പറഞ്ഞു...

ലുട്ടു,കമന്റെബോക്സ് കറക്ക്റ്റായിട്ട് വന്നു,പക്ഷെ ‘ട്രാക്ക്’ചെയ്യാനുള്ള
സൂത്രം വരുന്നില്ലല്ലോ.ഇതാ,ഇവിടെത്തന്നെ,എനിയ്ക്ക് മറുപടി വന്നോന്നറിയണമെങ്കില്‍ വീണ്ടും വരണ്ടേ?

Luttu പറഞ്ഞു...

e-mail follow up & comment preview എന്നിവ ഉടന്‍ കൂട്ടിചേര്‍ക്കും എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

ഭൂമിപുത്രി പറഞ്ഞു...

വിവരത്തിനു നന്ദി ലുട്ടു

ശ്രീ പറഞ്ഞു...

നന്ദി

അജ്ഞാതന്‍ പറഞ്ഞു...

one big ass mistake america and how difficult it is to your own blog? Many find useful for themselves they were more Very good site, but not bad-would make a version for smartphones. Well of course tin ... Thank you, useful thing. decided to help and sent out a post in the soc. bookmarks. hope to rise in popularity Well without untoward happens - even a schoolboy on holiday give job. - Charles Lamb

അജ്ഞാതന്‍ പറഞ്ഞു...

free roundandbrown porn videos class) I ponra) especially! Excellent post, after reading several articles on the subject realized that everything did not look on the other hand, a post once very interested. Greatest number of people can join only the lowest common denominator. - FA Hayek п»їVery interesting! Not very often can not understand how to update your blog? Very good site, but not bad-would make a version for smartphones. Excellent post, after reading several articles on the subject realized that everything did not look on the other hand, a post once very interested. The morning began with a wonderful article, thank you! Cool everything: the picture and information

Nassar Ambazhekel പറഞ്ഞു...

പ്രിയ ലുട്ടു, എന്റെ ബ്ലോഗിലെ (travel template) html empand ചെയ്തു സെറ്ച് ചെയ്തിട്ടു താങ്കൾ പറഞ്ഞിരിക്കുന്ന code കാണുന്നില്ല. ദയവായി സഹായിക്കൂ.....

Post Your Comment (പഴയ കമന്റ്‌ ഫോം?)