Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-07-15

പോസ്റ്റഡ്‌ ഡേറ്റ്‌ കലണ്ടറുപോലെ.(calendar style widget for your blog)


ചില ബ്ലോഗില്‍ പോസ്റ്റിന്റെ മുകളില്‍ പോസ്റ്റ്‌ ചെയ്ത ഡേറ്റ്‌ കലണ്ടറുപോലെ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്‌ കണ്ടിരിക്കും.ഇത്‌ ബ്ലോഗിന്റെ രൂപഭംഗി കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല.




ഇങ്ങനെയൊന്ന് വളരെയെളുപ്പം നിങ്ങള്‍ക്കും.

നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.
Dashboard->Layout->Edit HTML എന്നിങ്ങനെ എത്തുക.Download Full Template എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക.(പേടിക്കേണ്ട ...ഒന്നും സംഭവിക്കില്ല.)





ഇനി ബ്ലോഗിന്റെ settings->Formatting എന്നിങ്ങനെ എത്തുക.അതില്‍ Date Header Format എന്നതിനു നേരെ നിങ്ങളുടെ ബ്ലോഗിന്റെ ഡേറ്റ്‌ ഫോര്‍മാറ്റ്‌ YYYY-MM-DD എന്ന രീതിയിലാക്കുക.(ചിത്രം നോക്കുക) സേവ്‌ ചെയ്യുക.




ഇത്രയും ആയാല്‍ Layout->Edit HTML എന്നിങ്ങനെ എത്തുക.Expand Widget Templates എന്നതില്‍ ടിക്ക്‌ ചെയ്യുക.ഇനി <data:post.dateHeader> എന്നത്‌ തിരയുക(മിക്ക ബ്രൗസറിലും Ctrl+F അടിച്ചാല്‍ Find Box വരും അതില്‍ dateHeader എന്നത്‌ തിരഞ്ഞാല്‍ മതി.)ഇത്‌ മിക്കവാറും headings tags നുള്ളിലായിരിക്കും(ഉദാ: <h2> or <h3> etc.).അതുമാറ്റി അതിനെ <div> ടാഗിനുള്ളിലാക്കണം.അപ്പോള്‍ ആ ലൈന്‍ ഇതാ ഇങ്ങനെയായിരിക്കും.

<div class="date-header"><data:post.dateHeader/></div>




മാറ്റം വരുത്തി കഴിഞ്ഞാല്‍ ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യണം.(നിര്‍ബന്ധമായും)

ഇനി HTML എഡിറ്ററിന്റെ മുകളിലുള്ള </head> ടാഗിന്റെ താഴെ ഇതാ ഈ കോഡ്‌ ചേര്‍ക്കുക.


<!-- calendar widget -->

<script src='http://bloggerbuster.com/scripts/fastinit.js'/>

<script src='http://bloggerbuster.com/scripts/prototype-1.5.0.js'/>

<script src='http://bloggerbuster.com/calendar.js'/>

<link href='http://bloggerbuster.com/calendar.css' rel='stylesheet' type='text/css'/>

<!-- end calendar widget -->



തുടര്‍ന്ന് ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.




ഇതോടുകൂടി നിങ്ങളുടെ ബ്ലോഗിലും alendar widget കാണാം.

9 comments:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഉപകാരപ്രദം,

അഹങ്കാരി... പറഞ്ഞു...

നന്ദി ലുട്ടൂ....ഒരുപാട് നന്ദി...

Praveen payyanur പറഞ്ഞു...

ലുട്ടു,
ഡേറ്റ്‌ കലണ്ടറുപോലെ ആക്കുന്നതിനു ഞാന്‍ യ്ല്ലാം ചെയ്തു. പക്ഷെ ശരിയായില്ല.
http://kokkanissery.blogspot.com/

Praveen payyanur പറഞ്ഞു...

ലുട്ടു
ക്ഷമിക്കണം. ശരിയായി
ഡേറ്റ് മാറ്റിയതില്‍ വന്ന പ്രശ്നം.
നന്ദി

Sabu Kottotty പറഞ്ഞു...

ശരിയായില്ലല്ലോ ലുട്ടൂ... സഹായിക്കുമോ...?

ബിജുക്കുട്ടന്‍ പറഞ്ഞു...

ithu firefox il matrame work cheyyunnullu

Pattathil Manikandan പറഞ്ഞു...

shariyaayilla onnu sahaayikkumo?

Pattathil Manikandan പറഞ്ഞു...

ഈ കോഡ് ചേര്‍ക്കുന്ന സ്ഥലം ശരിക്ക് അറിയുന്നില്ല. ഏറ്റവും താഴെ ചേര്‍ത്താല്‍ മതിയോ? ഒന്ന്‌ അറിയിച്ചാല്‍ ഉചിതം.

Luttu പറഞ്ഞു...

Manikandan ,
</head> ടാഗ് തിരയുക

തിനു താഴെ കോഡ്‌ ചേര്‍ക്കുക

Post Your Comment (പഴയ കമന്റ്‌ ഫോം?)