നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ് ചെയ്യുന്നത്.എന്നാല്‍ മലയാളത്തിലുള്ള് നമുടെ ബ്ലോഗിന് ഇത് ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്?ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്
കൂട്ടുകാരെ..ഒന്നുശ്രദ്ധിക്കൂ...ഈ ട്രിക്കുകളൊക്കെ പ്രയോഗിക്കുന്നതിനുമുന്‍പ് നിങ്ങളുടെ ടമ്പ്ലേറ്റ് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് നന്നായിരിക്കും.വേണ്ടിവന്നാല്‍ റീസ്റ്റോര്‍ ചെയ്യാമല്ലോ...
layout-edit html എന്നിങ്ങനെ എത്തുക.Expand Widget Templates എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക.ഇനി താഴെക്കാണുന്ന കോഡ് കണ്ടുപിടിക്കുക.(ctrl+f അടിച്ചാല്‍ ഫൈന്‍ഡ് ബോക്സ് കിട്ടും)
<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>< data:postCommentMsg/></a></p> |
ഇനി ആകോഡ് ഇങ്ങനെയാക്കി മാറ്റുക (മലയാളം യുനീകോഡ് ആവണേ...)
<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..</a></p> |
