നിങ്ങള്‍ക്ക് ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടോ?അല്ലങ്കില്‍ ഒന്നിലധികം അംഗങ്ങള്‍ ഒരുമിച്ച് ബ്ലോഗുന്ന കൂട്ടുകെട്ടിലെ ഒരാളാണോ നിങ്ങള്‍?എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ബ്ലോഗിന്റെ പരസ്യം മറ്റൊരു ബ്ലോഗില്‍ പതിക്കാം.അതും പുതിയ 5 പോസ്റ്റിന്റെ ആനിമേറ്റഡായ ഹെഡ്ലൈനടക്കം.ഫീഡ് ബര്‍ണറിനെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നല്ലോ?ഫീഡ് ബര്‍ണറില്‍ ലോഗിന്‍ ചെയ്യുക.Publicize എന്ന ടാബില്‍ എത്തുക. അതിലെ Servicesകളില്‍ Headline Animator എന്നതില്‍ എത്തുക.ഇവിടെനിന്ന് നിങ്ങളുടെ ബാനറിനെ നിങ്ങള്‍ക്ക് അണിയിച്ചൊരുക്കവുന്നതാണ്.
ഇതില്‍ Clickthrough URL എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് പേസ്റ്റ് ചെയ്യുക.Theme എന്ന കോളത്തിലെ Provide your own background എന്നത് സെലകട് ചെയ്താല്‍ നിങ്ങള്നിര്മ്മിച്ച ഒരു gif ഇമേജ് ഇതിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഉപയോഗിക്കവുന്നതാണ്.അതിനായി gif ഫോര്‍മാറ്റില്‍ ഒരു ചിത്രം നിര്‍മ്മിക്കുക.ഇതിന് പല സോഫ്റ്റ്വേറുകളും ഇന്ന് ലഭ്യമാണ്.ബൂലോകത്തില്‍ ധാരാളം ഗ്രാഫിക്സ് ഡിസൈനര്‍മാരും ഉണ്ടല്ലോ?അവരോട് സഹായം ചോദിച്ച് നോക്കൂ...ഈ ചിത്രം ഏതെങ്കിലും free image hosts- ല്‍ ഹോസ്റ്റ് ചെയ്യുകയോ ഗൂഗിള്‍ പേജ് ക്രിയേറ്റര്‍ or ഗൂഗിള്‍ ഗ്രൂപ്പ് തുടങ്ങിയവയിലോ അപ്ലോഡ് ചെയ്യുകയോ ചെയ്യുക.ഇനി ആ image ന്റെ url ഇവിടെ ഉപയോഗിക്കുക.Title എന്ന ഭാഗത്ത് ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് നല്ലത്.മലയാളം സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് തോന്നുന്നു.ഇനി ഫോണ്ടും മറ്റും നിങ്ങളുടെ ഇഷ്ടാനുസരണമാക്കി Activate എന്ന ബട്ടണ്‍ അമര്‍ത്തുക അപ്പോള്‍ മുകളില്‍ നിങ്ങളുടെ ബാനറിന്റെ പ്രവ്യൂ ലഭിക്കും.അതിനടുത്ത കോളത്തിലെ other തിരഞ്ഞെടുത്ത് Next അമര്‍ത്തിയാല്‍ പുതിയ ഒരു വിന്‍ഡോയില്‍ html code ലഭിക്കും .അത് ബ്ലോഗിന്റെ layout->Add a Page Element->HTML/JavaScript -ല്‍ പേസ്റ്റ് ചെയ്യുക.(മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഹെഡ് ലൈന്‍ മനസിലാവില്ല.
2008-04-11
ആനിമേറ്റഡ് ബ്ലോഗ് ഹെഡ് ലൈന്‍ ബാനര്‍ (Headline Animator)
Posted by Luttu at 8:31 PM
Labels: ടിപ്പുകള്‍, ഫീഡ് അഗ്രിഗേറ്റര്‍, ഫീഡ് ബര്‍ണര്‍, രൂപ ഭംഗി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 comments:
Thanks Luttu.
thanks
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ