Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-07

ബ്ലോഗ്‌ ഉടമയുടെ കമന്റ്‌ വേറൊരു സ്റ്റയില്‍

ബ്ലോഗില്‍ നിങ്ങള്‍ക്ക്‌ കിട്ടുന്ന കമന്റിന്‌ മറുപടി എഴുതാറുണ്ടോ? മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗര്‍മാരും തങ്ങള്‍ക്ക്‌ കിട്ടുന്ന കമന്റിന്‌ മറുപടി എഴുതാറുണ്ട്‌.അത്‌ ഒരു പക്ഷേ നന്ദി പ്രകടനമാവാം,അല്ലങ്കില്‍ വിസിറ്റര്‍മാര്‍ ചോദിച്ച ഏതെങ്കിലും ചോദ്യത്തിനുള്ള മറുപടിയാവാം.അങ്ങനെ നിങ്ങള്‍ നല്‍കുന്ന മറുപടി വേറൊരു ഫോര്‍മാറ്റിലായാല്‍ അത്‌ മറ്റുള്ള കമന്റില്‍ നിന്ന് വേര്‍തിരിച്ച്‌ കാണാം.ഇങ്ങനെയാക്കാന്‍ നിങ്ങളുടെ ബ്ലോഗിലെ ടംപ്ലേറ്റില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.

ആദ്യം നിങ്ങളുടെ ടംപ്ലേറ്റിന്റെ ഒരു ബാക്കപ്പ്‌ എടുക്കണം.അതിന്‌ layout - Edit HTML എന്നിങ്ങനെ എത്തുക.ഇവിടെനിന്ന് നിങ്ങളുടെ ബ്ലോഗിന്റെ ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച്‌ വെയ്ക്കവുന്നതാണ്‌.ഇനി Expand Widget Templates എന്ന ചെക്ക്‌ ബോക്സില്‍ ടിക്ക്‌ നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ്‌ തിരയുക.

<b:loop values='data:post.comments' var='comment'>

<b:if cond='data:comment.authorUrl'>
<data:comment.author/>
<b:else/>
<data:comment.author/>
</b:if>
<data:commentPostedByMsg/>

<b:if cond='data:comment.author == data:post.author'>

<data:comment.body/>

<b:else/>

<b:if cond='data:comment.isDeleted'>
<data:comment.body/>
<b:else/>

<data:comment.body/>

</b:if>

</b:if>

<data:comment.timestamp/>

<b:include data='comment' name='commentDeleteIcon'/>

</b:loop>

ചുവന്ന അക്ഷരത്തില്‍ കാണിച്ചിരിക്കുന്ന കോഡ്‌ കൂട്ടിചേര്‍ക്കുക.

തുടര്‍ന്ന് നിങ്ങളുടെ കമന്റ്‌ സ്റ്റെയില്‍ നിര്‍മ്മിക്കുകയാണ്‌ വേണ്ടത്‌.നിങ്ങള്‍ Minima template ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഈ കോഡ്‌ തിരയുക
#comments-block .comment-body {
margin:.25em 0 0;

#comments-block .comment-body p {
margin:0 0 .75em;

മറ്റു templateകള്‍ ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഈ കോഡ്‌ തിരയുക.(ടംപ്ലേറ്റ്‌ മാറുന്നതിനനുസരിച്ച്‌ ചെറിയ വ്യത്യാസങ്ങളുണ്ടാവാം)

.comment-body {
margin:0 0 1.25em;
padding:0 0 0 20px;

.comment-body p {
margin:0 0 .5em;

ചുവന്ന അക്ഷരത്തില്‍ കാണിച്ചിരിക്കുന്ന കോഡ്‌ കൂട്ടിചേര്‍ക്കുക.

#comments-block .comment-body {
margin:.25em 0 0;

#comments-block .comment-body p {
margin:0 0 .75em;

.blog-author-comment {
margin:.25em 0 0;

.blog-author-comment p {
margin:0 0 .75em;
padding:5px 10px;
border:1px dotted #254117;
background:#C3FDB8;

ഇതില്‍ border എന്നതിനു നേരെ ബോര്‍ഡറിന്റെ വലിപ്പവും കളറും ആണ്‌ ചേര്‍ത്തിരിക്കുന്നത്‌.background എന്നതിനു നേരെ ബാക്ഗ്രൗന്‍ഡ്‌ കളറും.ഇത്‌ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്‌ മാറ്റാം.കളര്‍ ചാര്‍ട്ട്‌ ഇവിടെ

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തുനോക്കൂ.ഇതാ ഇതുപോലെ നിങ്ങളുടെ കമന്റ്‌ കാണാം.

ഇനി,നിങ്ങളുടെ കമന്റിലെ ടെക്സ്റ്റ്‌ കളര്‍ മാറ്റി ഇറ്റാലിക്സില്‍ കാണണമെങ്കിലോ?
മുകളില്‍ കാണിച്ചിരിക്കുന്ന രീതിതന്നെ ചെയ്യുക ,ചെറിയ ഒരു മാറ്റം മാത്രം.

.comment-body {
margin:0 0 1.25em;
padding:0 0 0 20px;

.comment-body p {
margin:0 0 .5em;

.blog-author-comment {
margin:0 0 1.25em;
padding:0 0 0 20px;

.blog-author-comment p {
margin:0 0 .5em;
padding:0 0 0 20px;
color:#F6358A;
font-style: italic;

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തുനോക്കൂ

12 comments:

Luttu പറഞ്ഞു...

look this

Luttu പറഞ്ഞു...

test this

Santhosh പറഞ്ഞു...

കൊള്ളാം. മറ്റുള്ളവര്‍ എഴുതിയ കമന്‍റ് എഡിറ്റു ചെയ്യാന്‍ വല്ല വഴിയുമുണ്ടോ? ഗുരുകുലത്തില്‍ ഉമേഷ് ചെയ്തിരിക്കുന്നതു പോലെ?

Luttu പറഞ്ഞു...

ഉണ്ടല്ലോ ഇതു നോക്കു .....

Santhosh പറഞ്ഞു...

ഫയര്‍ഫോക്സ് ഉപയോഗിക്കാത്തവര്‍ക്കു വല്ല മാര്‍ഗ്ഗവുമുണ്ടോ? ഈ പേയ്ജിലെ ഒരു ലിങ്കും വര്‍ക്കു ചെയ്യുന്നില്ല.

Luttu പറഞ്ഞു...

സന്തോഷ്‌
എന്തെങ്കിലും വഴിയുണ്ടോ എന്ന്
ഞാന്‍ ഒന്ന് ശ്രമിച്ച്‌ നോക്കട്ടെ.

Luttu പറഞ്ഞു...

സന്തോഷ്‌ ഞാന്‍ തോറ്റു.ഇതു നോക്കൂ..

Unknown പറഞ്ഞു...

ലുട്ടു താങ്കള്‍ പറയുന്ന കാര്യങ്ങളൊന്നും ഞാന്‍ പരിക്ഷിച്ചു നോക്കിയിട്ടില്ല.പിന്നെ ലുട്ടു കമന്റിനുള്ളില്‍ ലിങ്കു കൊടുക്കുന്ന ഒന്നു കുടി പറഞു തരുമൊ

ശ്രീ പറഞ്ഞു...

കൊള്ളാമല്ലോ.

അഹങ്കാരി... പറഞ്ഞു...

താങ്കള്‍ ഈ പറഞ്ഞ വഴി വര്‍ക്ക് ചെയ്യുന്നില്ല, സേവ് ചെയ്യുമ്പോള്‍ dt ടാഗ് ക്ലോസ് ചെയ്തിട്ടില്ല എന്ന ഒരു എറര്‍ മെസേജാണ് കിട്ടുന്നത്...എന്തു ചെയ്തിട്ടും ശരിയാകുന്നില്ല

Luttu പറഞ്ഞു...

അഹങ്കാരിച്ചേട്ടാ,,
ഈ കഴിഞ്ഞദിവസം ഈ പോസ്റ്റ്‌ ഒരു അപ്ഡേറ്റിനായി എഡിറ്റ്‌ ചെയ്തിരുന്നു.അപ്പോള്‍ പറ്റിയ ഒരു പിശകായിരുന്നു അത്‌.ശരിയാക്കീട്ടുണ്ട്‌.കാണിച്ചുതന്നതിന്‌ ഒത്തിരി നന്ദി...!!!

ജോ l JOE പറഞ്ഞു...

സുഹൃത്തേ വളരെ മനോഹരമായി പരീക്ഷിച്ചു വിജയിച്ചു......

http://joekj.blogspot.com/2009/01/blog-post_25.html

Thanks a lot..........

Post Your Comment (പഴയ കമന്റ്‌ ഫോം?)