Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-17

നിങ്ങളുടെ ബ്ലോഗര്‍ ബ്ലോഗിന്റെ പരിമിതികളും മേന്മകളും(limits on Blogger Blog)


ഗൂഗിള്‍ അവരുടെ സേവനങ്ങളില്‍ അധികവും സൗജന്യമായാണ്‌ നല്‍കുന്നത്‌(അല്ലങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്നു).ബ്ലോഗര്‍ അഡ്രസിലുള്ള നിങ്ങളുടെ ബ്ലോഗിന്റെ പരിമിതികളും മേന്മകളും ഇതാ..എല്ലാവര്‍ക്കും അറിയുന്നതാണിതെങ്കിലും വെറുതെ ഒരു പോസ്റ്റ്‌..


1)ബ്ലോഗുകളുടെ എണ്ണം
ബ്ലോഗുകളുടെ എണ്ണത്തില്‍ ഒരു ലിമിറ്റും ഇല്ല.എത്ര ബ്ലോഗുവേണമെങ്കിലും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കാം
2)ബ്ലോഗ്‌ അഡ്രസ്‌
ബ്ലോഗ്‌ അഡ്രസില്‍ 37 അക്ഷരങ്ങളേ ഉപയോഗിക്കാന്‍ കഴിയൂ
3)ബ്ലോഗിന്റെ തലക്കെട്ട്‌
ബ്ലോഗിന്റെ തലക്കെട്ടി (Title)-ന്‌ 90 അക്ഷരങ്ങളേ ഉപയോഗിക്കാന്‍ പറ്റൂ.
4)വിവരണം
ബ്ലോഗിന്റെ വിവരണത്തിന്‌ (Description) 500 അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ പറ്റും
5)പ്രൊഫൈല്‍
നിങ്ങളുടെ യൂസര്‍ പ്രൊഫൈല്‍ പേജില്‍ About Me യില്‍ 1200 അക്ഷരങ്ങള്‍ ഉപയോഗിക്കാം.interests-ലും Favorite Movies-യിലും 2000 അക്ഷരങ്ങള്‍ വീതം ഉപയോഗിക്കാം.
6) ടീം അംഗങ്ങള്
‍എത്ര ആളുകളെ വേണമെങ്കിലും നിങ്ങളുടെ ബ്ലോഗ്‌ ടീമില്‍ ഉള്‍പ്പെടുത്താം .അതിന്‌ നിങ്ങളുടെ ബ്ലോഗിന്റെ Settings -> Permissions ല്‍ നിന്ന് ഇന്‍വെയ്റ്റ്‌ ചെയ്യാവുന്നതാണ്‌.
7)പോസ്റ്റ്‌കളുടെ എണ്ണം
പോസ്റ്റുകളുടെ എണ്ണത്തില്‍ ഒരു ലിമിറ്റും ഇല്ല.(പബ്ലീഷു ചെയ്യുന്നതും Draft ആയി സേവ്‌ ചെയ്യുന്നതും)
8)പോസ്റ്റിന്റെ സൈസ്‌
പോസ്റ്റിന്റെ സൈസില്‍ ലിമിറ്റ്‌ ഇല്ല
9)പേജ്‌ സൈസ്‌
പേജ്‌ സൈസ്‌ 1MB ആയി ലിമിറ്റ്‌ ചെയ്തിട്ടുണ്ട്‌.മെയിന്‍ പേജില്‍ കാണിക്കേണ്ട പോസ്റ്റുകളുടെ എണ്ണം Settings -> Formatting നിന്ന് തിരഞ്ഞെടുത്ത്‌ ഇത്‌ നിയന്ത്രിക്കാം.
10)ചിത്രങ്ങള്‍ വീഡിയോ
പിക്കാസ വെബ്‌ ആല്‍ബം ഒരു യൂസര്‍ക്ക്‌ 1GB സ്ഥലം നല്‍കുന്നു.വീഡിയോ 100MBയോ 10 മിനിട്ടോ ഉള്ള ഫയല്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്ത്‌ ബ്ലോഗില്‍ ഉപയോഗിക്കാം.
11) ബാന്‍ഡ്‌വിഡ്‌ത്‌
ബാന്‍ഡ്‌വിഡ്‌ത്തിന്‌ ഒരു പരിധിയും ഗൂഗിള്‍ നിശ്ചയിച്ചിട്ടില്ല.കോടിക്കണക്കിന്‌ ആളുകള്‍ നിങ്ങളുടെ ബ്ലോഗ്‌ ദിവസവും സന്ദര്‍ശിച്ചാലും ഒരു കുഴപ്പവുമില്ല.എന്നാല്‍ നിങ്ങള്‍ മറ്റൊരു സൈറ്റിലെ സേവനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിച്ചിട്ടുണ്ടങ്കില്‍ ആ സൈറ്റിന്റെ ബാന്‍ഡ്‌വിഡ്‌ത്ത്‌ തീര്‍ന്നുപോയാല്‍ അത്‌ നിങ്ങളുടെ ബ്ലോഗില്‍ ശൂന്യ സ്ഥലം നിര്‍മ്മിക്കും(ഉദാ:വേറൊരു സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്ന ഒരു ചിത്രം നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിച്ചാല്‍ ആ സൈറ്റിന്റെ ബാന്‍ഡ്‌വിഡ്‌ത്ത്‌ തീര്‍ന്നുപോയാല്‍ അത്‌ നിങ്ങളുടെ ബ്ലോഗിനെ ബാധിക്കും)
12)കമന്റുകളുടെ എണ്ണം
നിങ്ങളുടെ ബ്ലോഗിലെ കമന്റുകളുടെ എണ്ണത്തിന്‌ ഒരു പരിധിയും ഇല്ല
13)പരസ്യങ്ങള്
‍ഗൂഗിള്‍ ആഡ്‌ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ഒരു പേജില്‍ താഴെ പറയും പ്രകാരം പരസ്യങ്ങള്‍ നല്‍കാം
മൂന്ന് AdSense for Content Ad
രണ്ട്‌ AdSense for search boxes
മൂന്ന് Link units
മൂന്ന് Product Referral units

5 comments:

പപ്പൂസ് പറഞ്ഞു...

ലുട്ടുവിന്‍റെ ഓരോ പോസ്റ്റും എന്തെങ്കിലും പുതിയ വിവരം നല്കുന്നു. താങ്ക്സ് എ ലോട്ട്... :-)

ഇപ്പോ വന്നു വന്ന് എന്നും എന്തെങ്കിലും പുതിയ പോസ്റ്റ് ഉണ്ടോ എന്നു നോക്കുന്നത് ശീലമായി.

ശ്രീവല്ലഭന്‍. പറഞ്ഞു...

അതെ അത് തന്നെയാ എനിക്കും പറയാനുള്ളത്. :-)

Jay പറഞ്ഞു...

ലുട്ടു, 'ബ്രാന്‍ഡ്‌വിഡ്‌ത്' അല്ല....ബാന്‍ഡ് വിഡ്‌ത് (Band Width)ആണ്‌ ശരിയായ വാക്ക്.

Luttu പറഞ്ഞു...

പപ്പൂസ്‌,ശ്രീവല്ലഭന്‍
നന്ദി
അജേഷ്‌ ശരിയാണ്‌,അതാണ്‌ ശരി ഒത്തിരി നന്ദി

നിലാവ്‌ പറഞ്ഞു...

എന്റെ ബ്ലോഗ്‌ ഗൂഗിളിൽ ലിസ്റ്റ്‌ ചെയ്തിട്ടും അഗ്രഗേറ്റേഴ്സിൽ വരുന്നില്ല...എന്തുചെയ്യും?

Post Your Comment (പഴയ കമന്റ്‌ ഫോം?)