Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-02

ബ്ലോഗില്‍ എല്ലാ പോസ്റ്റിലും നിശ്ചിത ടെക്സ്റ്റ്‌


നിങ്ങളുടെ എല്ലാ പോസ്റ്റിന്റേയും താഴെ എന്തെങ്കിലും ഒരു ടെക്സ്റ്റ്‌-കോപ്പിറൈറ്റ്‌ വാചകങ്ങളോ അല്ലങ്കില്‍ ആശംസകളോ എന്തുമാകട്ടെ കാണിക്കണമെങ്കില്‍ ഇതാ താഴെ പറയുന്നതുപോലെ ചെയ്യൂ..

ആദ്യം Layout-Edit HTML എന്നിങ്ങനെ എത്തുക Expand Widget Templatesഎന്നത്‌ ടിക്ക്‌ ചെയ്യുക.

ഇനി താഴെപറയുന്ന കോഡ്‌ കണ്ടുപിടിക്കുക


<div class='post-body entry-content'><p><data:post.body/></p><div style='clear: both;'/> <!-- clear for photos floats --></div>

ജെയ്‌ ഹിന്ദ്‌



ഇതിനു താഴെ ടെക്സ്റ്റ്‌ പേസ്റ്റ്‌ ചെയ്യുക (മലയാളം യുണീക്കോഡാവണേ)ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ..



ഇനി ഈ ടെക്സ്റ്റ്‌ left അലൈയ്‌ന്‍ ചെയ്യണെങ്കില്‍ അത്‌ ഇങ്ങനെയാക്കുക


<div align='left'>ജെയ്‌ ഹിന്ദ്‌</div>

8 comments:

Luttu പറഞ്ഞു...

for Email follow-up

:: VM :: പറഞ്ഞു...

കൊള്ളാം മാഷേ! ഇന്‍ഫോര്‍മേറ്റീവ്

എല്ലാ പോസ്റ്റിലും നിശ്ചിത എണ്‍നം കമന്റു ( മിനിമം 100) കിട്ടാന്‍ വല്ല വഴിയുമുണ്ടോ ഇതു പോലെ? ;)

Luttu പറഞ്ഞു...

ഉണ്ടല്ലോ vm ബെര്‍ളിച്ചായന്‍ പറഞ്ഞത്‌ ഇതാ


http://berlythomas.blogspot.com/2007/05/1.html



http://berlythomas.blogspot.com/2007/05/2.html

ശ്രീവല്ലഭന്‍. പറഞ്ഞു...

ലുട്ടൂസ്,
താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്. ചിലതെല്ലാം ട്രൈ ചെയ്യാറുണ്ട്. വളരെ ഉപകാരപ്രദം. ഇതും നോക്കട്ടെ.
ഞാന്‍ ഇപ്പോള്‍ adsense പിടിപ്പിക്കാന്‍ നോക്കുക ആയിരുന്നു (അയിന്റെ പൈസ കാരുണ്യത്തിനു ചിലവാക്കാനാണേ :-) . അതില്‍ പേജിന്റെ ഭാഷ ചോദിക്കുന്നുണ്ട്. മ്മടെ ഭാഷ ഇല്ലല്ലോ അയില്. ലാണ്ടെ ഇവിടെ ബന്നപ്പം ലുട്ടൂസിന്റെ ബ്ലോഗ് മുയുമന്‍ ഗൂഗിള്‍ advertisement ആണല്ലോ. അതെങ്ങനെയാ? ഒന്നു പറഞ്ഞു തരുമോ? ഇംഗ്ലീഷ് എന്ന് അടിച്ചു വിട്ടാല്‍ മതിയോ? എന്റെ ഇമെയില്‍ : anandkuruppodiyadi അറ്റ്‌ ജിമൈല്‍ ഡോട്ട് കോം.

ഡി .പ്രദീപ് കുമാർ പറഞ്ഞു...

ബ്ലോഗ് മാഷേ, സംശയം ചോദിക്കാനൊരാളായി.സന്തോഷം.

ആഷ | Asha പറഞ്ഞു...

നല്ല സംരംഭം :)

Luttu പറഞ്ഞു...

ആദ്യമേ താങ്കളുടെ നല്ല മനസിന്‌ എന്റെ ഒരു കയ്യടി.വെറുതെ ഇംഗ്ലീഷ്‌ എന്ന് കൊടുത്താല്‍ പോര.ആദ്യം ഇംഗ്ലീഷില്‍ ഒരു ബ്ലോഗ്‌ തുടങ്ങണം.അത്‌ കാണിച്ച്‌ ഒരു adsence അക്കൗണ്ട്‌ എടുക്കുക.പിന്നീട്‌ ആ അക്കൗണ്ട്‌ ഉപയോഗിച്ച്‌ താങ്കളുടെ മലയാളം ബ്ലോഗില്‍ പരസ്യം ഇടാം.

Unknown പറഞ്ഞു...

ഞാനും ഒന്നു പരിക്ഷിക്കാന്‍ തിരുമാനിച്ചു ലുട്ടു

Post Your Comment (പഴയ കമന്റ്‌ ഫോം?)