Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-03

നിങ്ങളുടെ ബ്ലോഗിന്റെ സൈറ്റ്‌ മാപ്പ്‌ യാഹൂവില്‍ ആഡ്‌ ചെയ്യാന്‍


ഗൂഗിള്‍ പോലെ പ്രശസ്തമായ ഒരു സേര്‍ച്ച്‌ എന്‍ജിനാണല്ലോ യാഹൂ (http://www.yahoo.com/ ഇന്‍ഡക്സില്‍ നിങ്ങളുടെ സൈറ്റ്‌ മാപ്പ്‌ ആഡ്‌ ചെയ്യുന്ന വിധം ഇതാ.

ആദ്യം ഇതാ യാഹൂവിന്റെ url സബ്‌മിറ്റ്‌ പേജ്‌.ഇവിടെ വന്ന് Submit Your Site for Freeഎന്നതില്‍ ക്ലിക്കുക.ഇനി യാഹൂവില്‍ log in ചെയ്യണം.നിങ്ങള്‍ക്ക്‌ യാഹൂവില്‍ അകൗണ്ട്‌ ഇല്ലങ്കില്‍ sign up ചെയ്യാവുന്നതാണ്‌.ഇത്‌ തികച്ചും ഫ്രീയാണ്‌.അക്കൗണ്ട്‌ ഉണ്ടാക്കി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ഇതാ ഈ സ്ക്രീനില്‍ Submit Site Feed എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഫീഡ്‌ അടിച്ച്‌ കൊടുക്കുക.



ഇവിടെ നിങ്ങള്‍ സ്വയം നിര്‍മ്മിച്ച ഫീഡോ അല്ലങ്കില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട്‌ ഫീഡോ ഉപയോഗിക്കാം

നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട്‌ ഫീഡ്‌ ചുവടെ:-



http://YOURBLOGNAME.blogspot.com/rss.xml




അല്ലങ്കില്‍



http://YOURBLOGNAME.blogspot.com/atom.xml




(YOURBLOGNAME എന്നസ്ഥലത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ ചേര്‍ക്കുക)

സബ്മിറ്റ്‌ ചെയ്തുകഴിഞ്ഞാല്‍ Authentication എന്ന ബട്ടണില്‍ ക്ലിക്കുക.
ഈ ബ്ലോഗിന്റെ ownership യാഹൂ ചെക്ക്‌ ചെയ്യും.

ഇതിനായി 2 രീതിയുണ്ട്‌.blogspot.com ന്റെ റൂട്ട്‌ ഡയറക്ടറിയിലേക്ക്‌ verification file അപ്‌ലോഡ്‌ ചെയ്യാന്‍ blogger.com അനുവദിക്കില്ല അതിനാല്‍ ഒന്നാമത്തെ രീതി നമുക്ക്‌ പറ്റില്ല.അടുത്തത്‌ അവര്‍ തരുന്ന META tag നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുക എന്നതാണ്‌. താഴെക്കാണുന്ന html code കോപ്പി ചെയ്യുക.ഇനി നിങ്ങളുടെ ബ്ലോഗിന്റെ layout-Edit HTML എന്നിങ്ങനെ എത്തുക.അതില്‍ ആദ്യ നു താഴെ META Tag പേസ്റ്റ്‌ ചെയ്യുക.ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.യാഹൂവിലെത്തി Ready to Authenticate എന്ന ബട്ടണ്‍ അമര്‍ത്തുക.Your site is pending authentication. എന്ന ഒരു നോട്ടീസ്‌ നിങ്ങള്‍ക്ക്‌ ലഭിക്കും .ഇതോടുകൂടി നിങ്ങളുടെ ബ്ലോഗിന്റെ സൈറ്റ്‌ മാപ്പ്‌ യാഹൂവില്‍ ഇന്‍ഡക്സ്‌ ചെയ്തുകഴിഞ്ഞു.



ഗൂഗിളില്‍ ഇത്‌ എങ്ങനെയെന്ന് ഇവിടെ

Post Your Comment (പഴയ കമന്റ്‌ ഫോം?)