Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-19

പോസ്റ്റിനോടൊപ്പം സ്ക്രോള്‍ബാര്‍ (Scrollbars within Blog Post)


പോസ്റ്റില്‍ എപ്പോഴെങ്കിലും സ്ക്രോള്‍ബാര്‍(Scrollbars) ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ? ഇതാ അതിനൊരു വഴി..Template -> Edit HTML എന്നിങ്ങനെ എത്തുക .Expand Widget Templates എന്നത്‌ ടിക്ക്‌ ചെയ്യുക.html വിന്‍ഡോയില്‍ ഏകദേശം മുകള്‍ഭാഗത്തായി "}" ഇങ്ങനെയുള്ള ചിഹ്നം ഇട്ട്‌ കുറേ കാര്യങ്ങള്‍ എഴുതിയിരിക്കുന്നതുകാണാം.അതില്‍ ഏതെങ്കിലും ഒന്നിന്റെ താഴെ നമുക്ക്‌ വേണ്ട Scrollbarsന്റെ class കൂട്ടി ചേര്‍ക്കുക.നമ്മുടെ ബ്ലോഗിന്റെ പോസ്റ്റിന്‌ ചേരുന്ന ഒരു കോഡ്‌ ഇതാ


.scrollbox {
height:100px;
width:400px;
overflow:auto;
}


ഇത്‌ ചേര്‍ത്തുകഴിഞ്ഞാല്‍ ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.ഇനി നിങ്ങള്‍ക്ക്‌ പോസ്റ്റില്‍ Scrollbars വേണ്ടിവരുമ്പോള്‍ വേണ്ട ടെക്സ്റ്റ്‌നോടൊപ്പം താഴെ തരുന്ന കോഡ്‌ ചേര്‍ക്കുക.

<div class="scrollbox">ഇവിടെ ടെക്സ്റ്റ്‌.</div>

ഇതാ സാമ്പിള്‍



പോസ്റ്റില്‍ എപ്പോഴെങ്കിലും സ്ക്രോള്‍ബാര്‍(Scrollbars) ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ? ഇതാ അതിനൊരു വഴി..
Template -> Edit HTML എന്നിങ്ങനെ എത്തുക .Expand Widget Templates എന്നത്‌ ടിക്ക്‌ ചെയ്യുക.html വിന്‍ഡോയില്‍ ഏകദേശം മുകള്‍ഭാഗത്തായി " ഇങ്ങനെയുള്ള ചിഹ്നം ഇട്ട്‌ കുറേ കാര്യങ്ങള്‍ എഴുതിയിരിക്കുന്നതുകാണാം.അതില്‍ ഏതെങ്കിലും ഒന്നിന്റെ താഴെ നമുക്ക്‌ വേണ്ട Scrollbarsന്റെ class കൂട്ടി ചേര്‍ക്കുക

3 comments:

Luttu പറഞ്ഞു...

Email follow-up

മൂര്‍ത്തി പറഞ്ഞു...

ലുട്ടുവേ തുടരുക..ആവശ്യം വരുമ്പോള്‍ ഇവിടെ വന്നു നോക്കും...നന്ദി...

ബഷീർ പറഞ്ഞു...

Good inforamation. thank you

Post Your Comment (പഴയ കമന്റ്‌ ഫോം?)